A double minded man is unstable in all his ways (James 1:8)

സഭകള്‍ തമ്മിലുള്ള സൌഹാര്‍ദം വര്‍ധിപ്പിക്കണം: മാര്‍ ആലഞ്ചേരി


കോട്ടയം: വ്യത്യസ്തതകള്‍ നിലനില്‍ക്കെത്തന്നെ, സഭകള്‍ തമ്മിലുള്ള സൌഹാര്‍ദം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോട്ടയം ദേവലോകം കാതോലിക്കറ്റ് അരമനയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്.

ക്രിസ്തീയദര്‍ശനങ്ങളില്‍ അടിയുറച്ചു മനുഷ്യനന്മയ്ക്കായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നു കര്‍ദിനാളിനെ സ്വാഗതംചെയ്തു ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ തോമസ് ചക്യത്ത് എന്നിവര്‍ കര്‍ദിനാളിനോടൊപ്പമുണ്ടായിരുന്നു.

എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മിറ്റി പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, സെക്രട്ടറി ഫാ. ഏബ്രഹാം തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തോമസ് മാര്‍ അത്താനാസ്യോസ്, ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്, ഡോ.തോമസ് മാര്‍ അത്താനാസ്യോസ്, പൌലോസ് മാര്‍ പക്കോമിയോസ്, ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ്, ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ.സഖറിയാസ് മാര്‍ അപ്രേം, സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.