Set your affection on things above, not on things on the earth. (Colossians 3:2)

സാദരം 19 – വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ : മാർച്ച് 19 നു ബ്ലാക്ക്റോക്കിൽ

സാദരം 19 - വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ : മാർച്ച് 19 നു ബ്ലാക്ക്റോക്കിൽ

ഡബ്ലിൻ സീറോ മലബാർ സഭ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ മാർച്ച് മാസം 19 -ാം തീയതി ചൊവ്വാഴ്ച  ബ്ലാക്ക്റോക്ക്  ഗാർഡിയൻ ഏയ്ഞ്ചൽ ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു. വൈകിട്ട് 5 മണിക്ക്  ആരാധനയും സ്തുതിപ്പും, തുടന്ന് ഡബ്ലിനിലെ സീറോ മലബാർ ചർച്ച് ഗായഗസംഘം നയിക്കുന്ന ഗാനശുശ്രൂഷ, വചന ശുശ്രൂഷ, ലദീഞ്ഞ്, നൊവേന. വൈകിട്ട് 6:30 തിനു തിരുനാൾ കുർബാന, പ്രദക്ഷിണം, നേർച്ച. 

ഉത്തമ കുടുംബ പാലകനായ വി.യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനം പിതൃദിനമായ് ആചരിച്ച് എല്ലാ കുടുംബനാഥന്മാരേയും ആദരിച്ച് അവർക്കായി പ്രാർത്ഥിക്കുന്നു. അന്നേദിനം  സഭയിൽ നേതൃത്വശുശ്രൂഷ ചെയ്യുന്ന എല്ലാവ്യക്തികളേയും സഭാസംരക്ഷകനായ യൗസേപ്പിതാവിൻ്റെ കൈകളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. എല്ലാ യൗസേപ്പ് നാമധാരികളേയും തദവസരത്തിൽ ആദരിക്കുന്നു. വൈകിട്ട് സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപിക്കുന്നു. കുട്ടികളെ അടിമവയ്ക്കുന്നതിനുള്ള സൗകര്യം  ഉണ്ടായിരിക്കുന്നതാണ്.


വിശുദ്ധ യൗസേപ്പിതാവിൻ്റെ മാധ്യസ്ഥം യാചിച്ച് ദൈവാനുഗ്രഹം പ്രാപിക്കാൻ എല്ലാ കുടുംബങ്ങളേയും തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു