I can do all things through Christ which strengthen me. (Philippians 4:13)

സാവിയോ ഫെസ്റ്റ് മെയ് 6 ന് ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ

സാവിയോ ഫെസ്റ്റ് മെയ് 6 ന്  ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ

വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുനാൾ ദിനമായ മെയ് 6 നു ഹൺസ്ടൗൺ ചർച്ച് ഓഫ് സേക്രട്ട് ഹാർട്ട് ഓഫ് ജീസസ്സ് ൽ വച്ച് ഡബ്ലിൻ സീറോ മലബാർ സഭയിലെ അൾത്താര ശുശ്രൂഷകരുടെ സംഗമം നടത്തുന്നു.

രാവിലെ 10:45 നു രജിസ്ട്രേഷൻ, പതിനൊന്ന് മണിക്ക് ആഘോഷകരമായ വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയ്ക്ക് ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമ്മികത്വം വഹിക്കും. കുട്ടികളുടെ വിവിധങ്ങളായ പരിപാടികളെ തുടർന്ന് ഉച്ചഭക്ഷണത്തോടെ പരിപാടികൾ സമാപികുന്നു.

ഡബ്ലിനിലെ ഒൻപത് കുർബാന സെൻ്ററുകളിലായി മുന്നൂറോളം കുട്ടികൾ അൾത്താര ശുശ്രൂഷകരായി സേവനം ചെയ്യുന്നു. ‘അൾത്താരയാണു ആത്താണി, സ്ക്രാരിയാണെൻ്റെ ശക്തികേന്ദ്രം’ – അൾത്തരയിൽ ശുശ്രൂഷചെയ്യുന്ന എല്ലാവരേയും പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.