കര്‍ത്താവിന്‍റെ കരം അവനോടുകൂടെഉണ്ടായിരുന്നു.(Luke : 1 : 66 )

സിറോ മലബാര്‍ സഭ ഡബ്ലിനില്‍ സെപ്റ്റംബറില്‍ കുര്‍ബാന സമയ മാറ്റം


സെപ്റ്റംബര്‍ 15 ഞായറാഴ്ച ബ്ലാഞ്ചാര്‍ഡ്‌സ് ടൌണില്‍ കുടുംബവിശുദ്ധീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും നടതപെടുന്നതിനാല്‍ ആ ദിവസം സിറോ മലബാര്‍ സഭ ഡബ്ലിന്റെ മാസ്സ് സെന്റെര്കളില്‍ ദിവ്യബലി ഉണ്ടായിരിക്കുന്നതല്ല. സെന്റെരുകളുടെ കുര്‍ബാനയും മതപഠനവും മുടങ്ങാതിരിക്കുവാന്‍ മറ്റ് ദിവസങ്ങളില്‍ കുര്‍ബാനയും മതപഠനവും ക്രമീകരിച്ചിട്ടുണ്ട്. സെന്റ് വിന്‍സെന്റ് മെറിയോണ്‍ കൂട്ടായിമയുടെ കുര്‍ബാനയും മതപഠനവും സെപ്റ്റംബര്‍ 8 ഞായറാഴ്ചയും, താല കൂട്ടയിമയുടെ കുര്‍ബാനയും മതപഠനവും സെപ്റ്റംബര്‍ 29  ഞായറാഴ്ചയും ആയിരിക്കും. സെപ്‌റ്റെംബരില്‍ എല്ലാ മാസ് സെന്റുകളിലും മതപഠനം ആരംഭിക്കുന്നതിനാല്‍ കുട്ടികളെ ക്ലാസ്സില്‍ പറഞ്ഞുവിടാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ചാപ്ലൈന്‍സ് അറിയിച്ചു.