Then said Jesus, Father, forgive them; for they know not what they do. (Luke 23:34)

സിറോ മലബാർ സഭയുടെ നോമ്പുകാല ധ്യാനത്തിന് പരിസമാപ്തി


സിറോ മലബാർ സഭ മാർച്ച്‌ 28, 29,30 ദിവസങ്ങളിലായി നടത്തിയ നോമ്പുകാല ധ്യാനം ക്രൈസ്തവ വിശ്വാസികൾക്കേവർക്കും ആത്മീയ ഉണർവ് ഏകിയ വിശ്വാസ പരസ്യ പ്രകടനം ആയിരുന്നു. ഏകദേശം 1,500 വിശ്വാസികൾ ഈ ധ്യാനത്തിൽ പങ്കുചേർന്ന് ധ്യാനത്തിന്റെ ഫലം അനുഭവിച്ചു.    ഈ ആത്മീയ ഉണർവ്‌ കുടുംബങ്ങളിലും സമൂഹത്തിലും നവജീവൻ പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുകയും പ്രാർത്‌ഥിക്കുകയും ചെയ്യുന്നു. ജോസ് വെട്ടിക്ക കണ്‍വീനർ ആയി രൂപികരിക്കപെട്ട കമ്മിറ്റി അംഗങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ധ്യാനിക്കുവാൻ നമുക്ക് സാഹചര്യവും സഹായവും ഒരുക്കിയത്. കമ്മിറ്റി അംഗങ്ങൾ, അവരോടു ചേർന്ന് പ്രവർത്തിച്ച വിശ്വാസികൾ, ധ്യാനത്തിനായി ദിവസങ്ങളോളം പ്രാർത്ഥിച്ചവർ, മറ്റ് സഹായങ്ങൾ നൽകിയവർ, ഓണ്‍ലൈൻ ദിനപത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും വിശ്വാസികളിലേക്ക് വാര്ത്ത എത്തിച്ച മാധ്യമ പ്രവർത്തകർ എല്ലാവരോടുമുള്ള നന്ദി സിറോ മലബാർ ചാപ്ലൈൻസ് അറിയിച്ചു.