This is my commandment that ye love one another, as I have loved you. (John 15:12)

സീറോ മലബാര്‍ ഓശാന തിരുക്കര്‍മങ്ങള്‍ March 20 ന്

സീറോ മലബാര്‍ ഓശാന തിരുക്കര്‍മങ്ങള്‍ March 20 ന്

രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ,മാര്‍ച്ച് 20ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുക്കര്‍മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു

  Mass centre Palm Sunday celebrations 20th March 2016
1 Inchicore 12.30 pm Mary Immaculate Church
2 Swords 2.00 pm St. Finian’s Church River Valley
3 Tallaght 3.30 pm St. Mark’s Church Springfield
4 Blanchardstown 4.00 pm St. Brigid’s church
5 Lucan 4.00 pm Divine Mercy Church
6 St. Joseph’s Blackrock 4.30 pm Carithas Chapel, Merrion Road
7 Bray 5.30 pm St. Fergal’s Church, Kilarney Rd

ഏവര്‍ക്കും ഓശാന തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ്
ഫാ. ജോസ് ഭരണിക്കുളങ്ങര & ഫാ. ആൻറണി ചീരംവേലിൽ എന്നിവർ അറിയിച്ചു.
വാർത്ത:കിസാൻ തോമസ്‌(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)