കര്‍ത്താവിന്‍റെ കരം അവനോടുകൂടെഉണ്ടായിരുന്നു.(Luke : 1 : 66 )

സീറോ മലബാര്‍ ഡയറക്ടറി 2012 പ്രകാശനം ചെയ്തു.

സീറോ മലബാര്‍ ഡയറക്ടറി 2012 പ്രകാശനം ചെയ്തു.

പാലാരിവട്ടം: സീറോ മലബാര്‍ സഭയുടെ ഔദ്യോദിക ഡയറക്ടറി പി.ഒ.സി. യില്‍ കൂടിയ കെ.സി. ബി.സി സമ്മേളനത്തിനിടയില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയില്‍ നിന്നും വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ മെത്രാപ്പോലീത്ത ആദ്യപ്രതി ഏറ്റുവാങ്ങി.

സീറോ മലബാര്‍ സഭയിലെ രൂപതകള്‍, സന്ന്യാസ സമൂഹങ്ങള്‍, സീറോ മലബാര്‍ സഭയില്‍ ശുശ്രൂഷചെയ്യപ്പെടുന്ന ലത്തീന്‍ മലങ്കര സന്ന്യാസ സമൂഹങ്ങള്‍, സഭയുടെ പ്രവാസികേന്ദ്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സീറോ മലബാര്‍ സഭയിലെ സമര്‍പ്പിതരുടെയും സന്യസ്തരുടെയും ബയോ ഡാറ്റ മുതലായവ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഭിവന്ദ്യമാര്‍ ബോസ്കോ പൂത്തൂര്‍ ചീഫ് എഡിറ്ററും ഫാ. അനീഷ് ഈറ്റക്കക്കുന്നേല്‍ എക്സിക്യൂട്ടീവ് എഡിറ്ററും ഫാ. ജോസ് ചെറിയമ്പനാട്ട്, ഫാ. ജെയ്സണ്‍ പുത്തൂര്‍, ഫാ. ജോര്‍ജ്ജ് ദാനവേലില്‍, ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ആന്റണി കൊള്ളന്നൂര്‍, ഫാ. സെബാസ്റ്യന്‍ നടുത്തടം എന്നിവര്‍ എഡിറ്റോറിയന്‍ ബോര്‍ഡ് അംഗങ്ങളുമായ കമ്മിറ്റിയാണ് ഡയറക്ടറി തയ്യാറാക്കിയത്.  ജൂലൈ 31 വരെ പ്രീ പബ്ളിക്കേഷന്‍ നിരക്കില്‍ ഡയറക്ടറി സീറോ മലബാര്‍  സഭയുടെ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ലഭ്യമാണെന്ന് മാര്‍ ബോസ്കോ പൂത്തൂര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0484 2424768, 2424780