ശിശു വളര്‍ന്നു ആത്മാവില്‍ ശക്തി പെട്ടു. (Luke:1:80)

സീറോ മലബാര്‍ സഭയുടെ വിശ്വാസ വര്‍ഷാചാരണത്തിന്റ സമാപനവും ബൈബിള്‍ കലോത്സവവും ഒക്ടോബര്‍ 28ന് ബീമോന്റ്‌റ് അര്‍റ്റെന്‍ സെന്ററില്‍

സീറോ മലബാര്‍ സഭാ ഡബ്ലിന്‍ വിശ്വാസ വര്‍ഷാചാരണത്തിന്റ സമാപനവും ബൈബിള്‍ കലോത്സവവും  ഈ വരുന്ന ഒക്ടോബര്‍  28ന്  ബീമോന്റ്‌റ് അര്‍റ്റെന്‍  സെന്ററില്‍ വച്ചു ഉച്ച കഴിഞ്ഞു 1.30 മണി മുതല്‍ 7 മണി വരെ  നടത്തപ്പെടുന്നതാണ്. ഇതിനോട് അനുബന്ധിച്ച് എല്ലാ മാസ്സ് സെന്റര്‍കളില്‍ നിന്നും ഉള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഓരോ മാസ്സ് സെന്റര്‍കള്‍ക്കും 20 മിനിട്ട് വീതം കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നതാണ്.

അന്നേ ദിവസം കലാപരിപടികളെ തുടര്‍ന്ന് നടക്കുന്ന സമാപന മീറ്റിംഗില്‍ വച്ച് ഈ വര്‍ഷം ഡബ്ലിനിലെ ഒന്‍പതു മാസ്സ് സെന്റെരുകളില്‍ പെട്ട ജൂനിയര്‍ സെര്‍ട്ട് & ലീവിംഗ്  സെര്‍ട്ട് എന്നിവയില്‍ ഹയര്‍ ലെവലില്‍    ഏറ്റവും കുടുതല്‍ ‘എ ‘ ഗ്രേഡ്  നേടി ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളിലും നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന കുട്ടികളെ ആദരിക്കുന്നതാണ്. മുന്‍ വര്‍ഷങ്ങളില്‍ കോഴ്‌സ്  പുര്‍ത്തിയാക്കി ഈ വര്‍ഷം റീപിറ്റ്  ചെയ്തവരെ ഇതിന്  പരിഗണിക്കുന്നത്  അല്ല.

ഇതിലെക്ക്  പരിഗണിക്കുന്നതിനായി ഉന്നത വിജയം നേടിയ കുട്ടികളുടെ മാതാപിതാക്കള്‍ എത്രയും വേഗം  മാര്‍ക്ക്  ലിസ്റ്റിന്റെ ഒരു കോപ്പി സീല്‍ ചെയ്ത കവറില്‍ സീറോ മലബാര്‍ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍  എന്നിവരുടെ കൈവശം നേരിട്ടോ തപാല്‍ (An Post)    വഴിയോ ഒക്ടോബര്‍ ഇരുപതിന്  (20/10/2013) മുന്‍പായി എത്തിക്കണമെന്ന്  അറിയിക്കുന്നു. ഐറിഷ് സ്‌കൂള്‍ ടീച്ചേര്‍സിന്റെ ഒരു പാനല്‍ ആയിരിക്കും വിജയികളെ തിരെഞ്ഞടുക്കുന്നത്. ഒരു കാരണവശാലും ഇമെയില്‍ വഴി മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി സ്വീകരിക്കുന്നതല്ല.

ഇതിനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വെബ്‌സെറ്റിലുടെ (www.syromalabar.ie) അറിയിക്കുന്നതാണ്.