ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി (Luke :1 :52 )

സീറോ മലബാര്‍ സഭ ഇഞ്ചികോര്‍ യൂണിറ്റ് വാര്‍ഷികവും, തിരുനാള്‍ ആഘോഷവും


ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഇഞ്ചികോര്‍ മാസ്സ് സെന്റ്‌ററിന്റെ വാര്‍ഷികവും പരിശുദ്ധ കന്യാകമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാളും ഒക്ടോബര്‍ 13 ഞായറാഴ്ച ഇഞ്ചികോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ സാഘോഷം കൊണ്ടാടുന്നു.

ഉച്ചതിരിഞ്ഞ് 3 മണിക്ക് സീറോ മലബാര്‍ സഭ ചാപ്ലൈന്‍ ജോസ് ഭരണികുളങ്ങരയച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കുന്ന ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. ഫാ. മാര്‍ട്ടിന്‍ പറൊക്കാരന്‍ തിരുനാള്‍ സന്ദേശം നല്കും. ആഘോഷമായ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ശേഷം ഇഞ്ചികോര്‍ മേരി ഇമ്മാക്കുലേറ്റ് പാരിഷ് ഹാളില്‍ സീറോ മലബാര്‍ സഭ ഇഞ്ചികോര്‍ യൂണിറ്റിന്റെ വിവിധ കലാപരിപാടികള്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.