For the wages of sin is death, but the gift of God is eternal life in Christ Jesus our Lord (Romans 6:23)

സീറോ മലബാര്‍ സഭ ഡബ്ലിന്‍ ആദ്യവെള്ളി ആചരണം ആരംഭിക്കുന്നു


ഡബ്ലിന്‍: 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. മാര്‍ഗരറ്റ് മേരി അലക്കോക്ക് പുണ്യവതിക്ക് ലഭിച്ച ക്രിസ്തു ദര്‍ശനത്തെ തുടര്‍ന്നാണ് കത്തോലിക്കാസ ഭയില്‍ ആദ്യവെള്ളി ആചരണം ആരംഭിച്ചത്. പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുമണിക്കൂര്‍ ആരാധന, അനുരഞ്ജന കൂദാശ (കുമ്പസാരം), ജപമാല, വി.കുര്‍ബ്ബാന, ഈശോയുടെ തിരുഹ്യദയത്തോടുള്ള പ്രതിഷ്ഠ, ഉണ്ണീശോയുടെ നൊവേന എന്നീ കര്‍മ്മങ്ങളോടുകൂടി നട ത്ത െപ്പടുന്നു. പാപങ്ങള്‍ ഓര്‍ത്ത് മനസ്തപിക്കാനും കുമ്പസാരിക്കുവാനും വിശുദ്ധിയോടെ പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാനും ഈശോയുടെ തിരുഹ്യദയത്തിന് പ്രതിഷ്ഠിക്കുവാനും അങ്ങനെ ജീവിതത്തെ ദൈവകരങ്ങളില്‍ സമര്‍ ിച്ച് പ്രാര്‍ത്ഥിക്കുവാനും ഈ ശുശ്രൂഷകള്‍ സഹായിക്കട്ടെ. 2014 പുതുവര്‍ഷത്തില്‍ ആരംഭിക്കുന്ന ഈ ശുശ്രൂഷകള്‍ മാസത്തിന്റെ എല്ലാ ആദ്യവെള്ളിയാഴ്ചകളിലും നടത്തുന്നു.

സ്ഥലം – സെ. മാര്‍ട്ടിന്‍സ് ചര്‍ച്ച്, എയില്‍സ്ബറി, താല, ഡബ്ലിന്‍ 24.,
സമയം – 5 പി.എം. – 7.30 പി.എം.

ജനുവരി മാസം 3-ാം തീയതി ആദ്യ വെള്ളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിക്കുന്നു. കുമ്പസാരിക്കാനുള്ള സൗകര്യം ലഭിക്കുന്നതാണ് (മലയാളം, ഇംഗ്ലീഷ്). എല്ലാ സഭാ വിശ്വാസികളെയും ഈ തിരുക്കര്‍മ്മങ്ങളിലേയ്ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ (സീറോ മലബാര്‍ ചാപ്ലൈന്‍സ്)