ശിശു വളര്‍ന്നു ആത്മാവില്‍ ശക്തി പെട്ടു. (Luke:1:80)

സീറോ മലബാര്‍ സഭ ഡബ്ലിന്‍ യുവജന വിഭാഗം ഒരുക്കുന്ന യുവജനധ്യാനത്തിലേക്ക് ഏവര്‍ക്കും സ്വാഗതം

സീറോ മലബാര്‍ സഭ ഡബ്ലിന്‍ യുവജന വിഭാഗം ഒരുക്കുന്ന യുവജനധ്യാനത്തിലേക്ക് ഏവര്‍ക്കും സ്വാഗതം


പ്രശസ ്ത ധ്യാനഗുരുവും സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ യുവജന കോര്‍ഡിനേറ്ററുമായ ബിനോജ ് മുളവരിക്കല്‍ അച ്‌വന്‍ അയര്‍ലണ്ടിലെ യുവജനങ്ങളുടെ സമകാലിക പ്രശന അവലോകനം നടത്തുന്നതിനും ആത്മീയവും ഭൗതീകവുമായ ശാക്തീകരണത്തിനു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തന്റെ അനുഭവങ്ങളിലൂടെ
പങ്കുവയ്ക്കാനുമായി ‘The Burning Bush’ ധ്യാനം ആഗസ ്റ്റ് മാസം 25, 26 (വെള്ളി, ശനി) തീയതികളില്‍ ST. ANNE’S CHURCH, BOHERNABREENA, TALLAGHT, CO. DUBLIN വച്ച് രാവിലെ 9.30 മുതല്‍ വൈകിട്ട ് 5 വരെ നടത്തുവാനായി എത്തുന്നു. സീറോ മലബാര്‍ സഭയുടെ എല്ലാ മാസ്സ് സെന്ററുകളില്‍നിന്നുമുള്ള 13 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായിട്ടാണു ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

രണ്ടു ദിവസത്തെ ധ്യാനത്തിനു ഭക്ഷണം ഉള്‍പ്പെടെ രജിസ്ട്രേഷന്‍ ഫീസ ് 20 യൂറോ ആയിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ തങ്ങളുടെ പേര്‍ ഇവിടെ വെബ് സൈറ്റില്‍ രജിസ്ട്രേര്‍ ചെയ്യേണ്ടതാണ്, 18 വയസ്സില്‍ താഴെയുള്ളവര്‍ മാതാപിതാക്കളുടെ സമ്മതപത്രം വെബ ് സൈറ്റില്‍ ടിക് ചെയ്യേണ്ടതാണ ്.

നമ്മുടെ യുവജനങ്ങളുടെ ജീവിത ശൈലിയും സാഹചര്യങ്ങളും എങ്ങനെ അവര്‍ക്കും സമൂഹത്തിനും ഉപകാരപ്രദമായി പ്രയോജനപ്പെടുത്താമെന്നും, കാര്യങ്ങള്‍ നല്ലവണ്ണം മ:നസ്സിലാക്കി തീരുമാനങ്ങള്‍ എങ്ങനെ എടുക്കാമെന്നും കുടുംബ ബന്ധങ്ങളുടെ ആഴവും സ്നേഹവും എത്രമാത്രം വിലപ്പെട്ടതാണെന്ന് മ:നസ്സിലാക്കുന്നതിനും, ക്രിസ ്തുവിനുവേണ്ടി സ്നേഹത്തിന്റെ അഗ്നിജ്വാലയായി പ്രകാശിക്കുന്നതിനും ‘Burning Bush’ ധ്യാനം യുവജനങ്ങള്‍ക്ക് സഹായകമാകും

ധ്യാനത്തിന്റെ വിജയത്തിനായ് Youth Ignite team പ്രവര്‍ത്തന സജ ്ജമായിക്കഴിഞ്ഞു.
മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഈ ധ്യാനത്തില്‍ പങ്കെടുപ്പിക്കുന്നതിന് പ്രത്യേകം താത്പര്യം കാണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്ണ്ടും, ധ്യാനത്തിലേക്ക് ക്ഷണിച്ച് കൊണ്ടും, ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് നുവേണ്ടി

ഫാ. ജോസ ് ഭരണികുളങ്ങര : 0899741568
ഫാ. ആന്റണി ചീരംവേലില്‍ MST : 0894538926
ബിനു ആന്റണി : 0876929846 (Youth Ignite’ Animator)
ജോമോന്‍ തോമസ ് : 0876271228 (Youth coordinator)
രാജി ഡോമിനിക് : 0892137888 (Youth coordinator)