For whosoever shall call upon the name of the Lord shall be saved. (Romans 10:13)

സീറോ മലബാര്‍ സഭ തിരുനാള്‍


ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും, പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാള്‍, ഇന്ചികൊര്‍ മേരി ഇമ്മാക്കുലേറ്റു ദേവാലയതില്‍ ജൂണ്‍ 10, 2.30നു സിറോ മലബാര്‍ സമൂഹം സമുചിതമായി ആഘോഷിച്ചു. കാര്‍ഡിനല്‍ പദവി സ്വീകരിച്ചതിനുശേഷം ആദ്യമായി ഡബ്ലിനില്‍ എത്തിചേര്‍ന്ന സഭാദ്ധ്യക്ഷനെ സഭാ സമൂഹം പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്മികത്തില്‍ അര്‍പിച്ച ദിവ്യബലിയില്‍ സീറോ മലബാര്‍ സഭാ പ്രതിനിധികളായി കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന സീറോ മലബാര്‍ സഭ കൂരിയ ചാന്‍സിലര്‍ ഫാദര്‍ ആന്റണി കൊള്ളന്നൂര്‍, മൈഗ്രന്റ്സ് കമ്മിഷന്‍ സെക്രടറി ഫാദര്‍ ജോസ് ചെരിയംപനാട്ട്, കാനഡയില്‍ സേവനം അനുഷ്ഠിക്കുന്ന നിക്കോളാസ് പൊരതൂര്‍, സീറോ മലബാര്‍ സഭ ചാപ്ലിന്‍സ്, അയര്‍ലണ്ടില്‍ ഉള്ള മറ്റു മലയാളി വൈദികരും സമൂഹബലിയില്‍ പങ്കുചേര്‍ന്നു.

നാല് കുഞ്ഞുമക്കള്‍ക്ക് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ആദ്യകുര്‍ബാനയും, പതിനാറു കുഞ്ഞുങ്ങള്‍ക്ക് സ്ഥര്ര്യലേപനവവും നല്‍കി. വേദ ഉപദേശ ക്ലാസ്സുകളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരെ അനുമോദിച്ച് കാര്‍ഡിനല്‍ അവര്‍ക്ക് ഉപഹാരം അര്‍പിച്ചു. തഥനന്തരം സീറോമലബാര്‍ സഭയുടെ വെബ്‌സൈറ്റ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തിലും നേര്‍ച്ച സ്വീകരണത്തിലും വിശ്വാസ സമൂഹം ഭക്തിപൂര്‍വം പങ്കുചേര്‍ന്നു.