For whosoever shall call upon the name of the Lord shall be saved. (Romans 10:13)

സീറോ മലബാർ ചർച്ച് ഡബ്ലിനിൽ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 28, 29, 30 തീയതികളിൽ

സീറോ മലബാർ ചർച്ച് ഡബ്ലിനിൽ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 28, 29, 30 തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ ഈ വർഷത്തെ കുടുംബ നവീകരണ ധ്യാനം Our Lady of Victories Catholic Church, Glasnevin വച്ചു നടത്തപ്പെടുന്നു. ഓക്ടോബർ 28, 29, 30 തീയ്യതികളിൽ ഉച്ചക്കു 12 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ധ്യാനം നടത്തപ്പെടുക. തലശ്ശേരി അതിരൂപതയുടെ ആർച്ചു ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവാണ് ധ്യാനം നയിക്കുന്നത്. തദവസരത്തിൽ കുട്ടികൾക്കായുള്ള പ്രത്യേക ധ്യാനം ‘ആത്മീയം’ രണ്ടു സെക്ഷനുകളായി നടത്തപ്പെടുന്നതാണ്. 4, 5 , 6 ക്ലാസ്സുകളിലെ കുട്ടികൾക്ക് Our Lady of Victories Girls School, Ballymun ലും 7,8,9,10 ക്ലാസ്സിലെ കുട്ടികൾക്ക് 28 ആം തീയതി Holy Child Roman Catholic Church Whitehall ലും 29, 30 തീയതികളിൽ Holy Child National School, Whitehall ലും ആയാണ് ധ്യാനം നടത്തപ്പെടുക. വാർഷിക ധ്യാനത്തിൽ പങ്കെടുത്തു കുടുംബ വിശുദ്ധീകരണം നേടുന്നതിന് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഡബ്ലിൻ സീറോ മലബാർ സഭയുടെ നാഷണൽ കോഓർഡിനേറ്റർ ഫാദർ ജോസഫ് ഓലിയക്കാട്ട് അറിയിച്ചു.