To everything there is a season, and a time to every purpose under the heaven. (Ecclesiastes 3:1)

സീറോ മലബാർ ചർച്ച് ഡബ്ലിനിൽ കുടുംബ നവീകരണ ധ്യാനം നടത്തപ്പെട്ടു

സീറോ മലബാർ ചർച്ച് ഡബ്ലിനിൽ കുടുംബ നവീകരണ ധ്യാനം നടത്തപ്പെട്ടു

ഡബ്ലിൻ: സീറോ മലബാർ ചർച്ചിന്റെ ഈ വർഷത്തെ കുടുംബ നവീകരണ ധ്യാനം Our Lady of Victories Catholic Church, Glasnevin വച്ചു ഓക്ടോബർ 28, 29, 30 തീയ്യതികളിൽ നടത്തപ്പെട്ടു . തലശ്ശേരി അതിരൂപതയുടെ ആർച്ചു ബിഷപ്പ് ജോസഫ് പാംപ്ലാനി പിതാവാണ് ധ്യാനം നയിച്ചത്. ദൈവവചനത്തെ അടിസ്ഥാനമാക്കി സന്തോഷകരമായ കുടുംബ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പിതാവു ധ്യാനത്തിൽ ഓർമിപ്പിച്ചു. ജപമാലയോടുകൂടി ധ്യാനം ആരംഭിക്കുകയും, വിശുദ്ധ കുർബാനയുടെ ആരാധനയോടുകൂടി അവസാനിക്കുകയും ചെയ്തു. വിശുദ്ധ കുർബാന, മ്യൂസിക്കൽ മിനിസ്ട്രി, ധ്യാന പ്രസംഗങ്ങൾ എന്നിവ ധ്യാന ദിവസങ്ങളെ അനുഹ്രഹപ്രദമാക്കി. ഈ ദിവസങ്ങളിൽ കുട്ടികൾക്കായുള്ള പ്രത്യേക ധ്യാനം രണ്ടു സെക്ഷനുകളായി നടത്തപ്പെട്ടു. കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനായി നടത്തപ്പെട്ട ധ്യാനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു അനുഗ്ര്ഹങ്ങൾ പ്രാപിച്ചു. ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിനായി പരിശ്രമിച്ച എല്ലാവര്ക്കും ഡബ്ലിൻ സീറോ മലബാർ സഭയുടെ നാഷണൽ കോഓർഡിനേറ്റർ ഫാദർ ജോസഫ് ഓലിയക്കാട്ട് നന്ദി അറിയിച്ചു.