For what shall it profit a man if he shall gain the whole world and lose his own soul? (Mark 8:36)

സീറോ മലബാർ ഡബ്ലിൻ റീജിയൻ കുടുംബസംഗമം ഓഗസ്റ്റ് 24 ശനിയാഴ്ച ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ മില്ലേനിയം പാർക്കിൽ

സീറോ മലബാർ ഡബ്ലിൻ റീജിയൻ കുടുംബസംഗമം ഓഗസ്റ്റ് 24 ശനിയാഴ്ച ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ മില്ലേനിയം പാർക്കിൽ

സുഹൃത്തു ബന്ധങ്ങൾ കൂട്ടുവാനും, സന്തോഷങ്ങൾ പങ്കിടുവാനും സീറോ മലബാർ കുടുംബത്തോടൊപ്പം ഡബ്ലിൻ റീജിയണിലെ കുടുംബങ്ങൾ ഒന്ന് ചേരുന്ന കൂട്ടായ്മ ‘കുടുംബസംഗമം’ ഓഗസ്റ്റ് 24 ശനിയാഴ്ച ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ മില്ലേനിയം പാർക്കിൽ വച്ചു നടത്തപ്പെടുന്നു. രാവിലെ 9 :30 നു ആരംഭിക്കുന്ന ഈ കുടുംബ കൂട്ടയ്മയിൽ പെനാലിറ്റി ഷൂട്ട് ഔട്ട്, കസേര കളി, ലെമൺ ആൻഡ് സ്പൂൺ റൈയ്സ് , പുഷ് അപ്പ്സ് എന്നിവയും കപ്പിൾസിന് റിങ് പാസിംഗ് ഗെയിം, ബലൂണ് റൺ, റിങ് റിലേ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ചെറിയ കുട്ടികൾക്കായി ബൗൺസി കാസ്റ്റിലും മറ്റു ആകര്ഷകമായ കളികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാണികളെ ആവേശത്തിന്റെ മാസ്മരികതയിലേക്കു നയിക്കാൻ വടംവലി മത്സരവും, തീറ്റ മത്സരവും നടത്തപ്പെടുന്നു.
കലാ പ്രേമികളെ ആവേശം കൊള്ളിക്കാൻ നിരവധി സ്റ്റേജ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. വിവിധ കുർബാന സെന്ററുകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഫുഡ് സ്റ്റാളുകളിൽ ഭക്ഷണപ്രിയരുടെ രുചി മുകുളംങ്ങളെ ത്രസിപ്പിക്കാൻ വൈവിധ്യമാർന്ന വിഭവങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സീറോ മലബാർ ഡബ്ലിൻ റീജിയന്റെ ഈ കുടുംബ കൂട്ടായിമയിലേക്കു എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി നാഷണൽ കോ-ഓർഡിനേറ്റർ ഫാദർ
ജോസഫ് ഓലിയക്കാട്ടിൽ, ഫാദർ സെബാൻ സെബാസ്റ്റ്യൻ, ഫാദർ സിജോ വെങ്കട്ടക്കൽ, ഫാദർ റോയ് ജോർജ് എന്നിവർ അറിയിച്ചു.