Be not deceived; God is not mocked: for whatsoever a man soweth, that shall he also reap. (Galatians 6:7)

സീറോ മലബാർ ലൂക്കൻ കുർബാന സെൻററിൽ വെച്ച് ജിംഗിൾ ബെൽസ് 2018 ഡിസംബർ 15 ശനിയാഴ്ച നടത്തപ്പെടുന്നു

സീറോ മലബാർ ലൂക്കൻ കുർബാന സെൻററിൽ വെച്ച് ജിംഗിൾ ബെൽസ് 2018 ഡിസംബർ 15 ശനിയാഴ്ച നടത്തപ്പെടുന്നു

ഏറ്റവും ദൈവാനുഗ്രഹം പ്രദമായ തിരുപ്പിറവി ആഘോഷങ്ങൾക്കായി സീറോ മലബാർ കുർബാന സെൻറർ ഒരുങ്ങുന്നു. 2018 ഡിസംബർ 15 തീയതി ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2. 30 ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമാകും. പാമേസ്ടൗൺ സെൻറ് ലോർക്കൻസ് സ്കൂൾ ഹാളിൽ വച്ചാണ് ജിംഗിൾ ബെൽസ് 2018 ക്രമീകരിച്ചിരിക്കുന്നത്. ലൂക്കൻ കുർബാന സെൻററിൽ 9 കുടുംബ യൂണിറ്റിൽ നിന്നുമുള്ള 48 കുട്ടികൾ അടങ്ങുന്ന അൾത്താര ബാലസംഘം silent night ആലപിക്കും. 2018 ജനുവരി ഒന്നിനുശേഷം ജനിച്ച എല്ലാ കുഞ്ഞുമകളും അവരുടെ മാതാപിതാക്കളും വൈദികരോടൊപ്പം ഒരുമിച്ച് ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടും തുടർന്ന് കുട്ടികളുടെ നേറ്റിവിറ്റി പ്ലേ അരങ്ങേറും. അതേ തുടർന്ന് വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ഇമ്പമായി അവതരിപ്പിക്കും. ലൂക്കൻ കുർബാന സെൻട്രലിലെ വിവിധ അംഗങ്ങൾ തയ്യാറാക്കി കൊണ്ടുവരുന്ന കേക്കുകളുടെ പ്രദർശനവും, ലേലം വിളിയും തുടർന്ന് നടക്കും. ലൂക്കൻ കുർബാന സെൻററിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലേലത്തുക വിനിയോഗിക്കും. സീറോ മലബാർ യൂത്ത് മൂവ്മെൻറ് ലൂക്കൻ യൂണിറ്റിലെ യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ചാരിറ്റി ഭക്ഷണ സ്റാളുകൾ, നറുക്കെടുപ്പുകൾ മറ്റു കലാപരിപാടികൾ തുടങ്ങിയവ ക്രിസ്മസ് ആഘോഷങ്ങൾക്ക് മിക വേകും. 8.30ന് ക്രിസ്മസ് ഡിന്നറോടുകൂടി ആഘോഷങ്ങൾക്ക് സമാപനമാകും. വിശുദ്ധ കുർബാനയിലും തുടർന്നു നടക്കുന്ന ആഘോഷങ്ങളിലും പങ്കുചേർന്നു ക്രിസ്മസ് സന്തോഷം പങ്കിടുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി ഫാദർ ക്ലമന്റ് പാടത്തിൽ പറമ്പിൽ, ഫാദർ രാജേഷ് മേച്ചിറാക്കത്ത്, ജിംഗിൾ ബെൽസ് 2018 കോഡിനേറ്റേർസ് ഡൊമിനിക് സാവിയോ, നിവ്യ പി ബേബി എന്നിവർ അറിയിച്ചു.