മറിയം പറഞ്ഞു എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. (Luke :1 : 46 )

സീറോ മലബാർ സഭയിലെ സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചൽസ് മീറ്റും, ഫാ. ആൻ്റണി ചീരംവേലിയ്ക്ക് യാത്രയയപ്പും സെപ്റ്റംബർ 2 ഞായറാഴ്ച ഇഞ്ചിക്കോറിൽ

സീറോ മലബാർ സഭയിലെ സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചൽസ് മീറ്റും, ഫാ. ആൻ്റണി ചീരംവേലിയ്ക്ക് യാത്രയയപ്പും സെപ്റ്റംബർ 2 ഞായറാഴ്ച ഇഞ്ചിക്കോറിൽ

ഡബ്ലിന്‍ : സെപ്റ്റംബർ 2 ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയിൽ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാൾ നടത്തപ്പെടും.
സെപ്റ്റംബർ 1 ശനിയാഴ്ച്ച വൈകിട്ട് 6 ന് വിശുദ്ധ കുർബാന, കൊടിയേറ്റ്, ലദീഞ് എന്നിവയോടെ തിരുനാളിന് തുടക്കം കുറയ്ക്കും.
2 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 നു ഈ വര്ഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളുടെ മദ്‌ബാഹ പ്രദക്ഷിണത്തോടുകൂടി തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കും തുടർന്ന് ഫാ.ആന്റണി ചീരംവേലിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷകരമായ സമൂഹബലി, ലദീഞ്, തിരുനാള്‍ നേര്‍ച്ച വിതരണം, കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കും. ഫാ. ക്രൈസ്റ്റ് ആനന്ദ് തിരുനാൾ സന്ദേശം നൽകും.
അയർലണ്ടിലെ സ്‌തുത്യർഹമായ സേവനത്തിനു ശേഷം പുതിയ മേഖലയിലേക്ക് പോകുന്ന ഫാ. ആന്റണി ചീരംവേലിൽ MST യ്ക്ക് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകും.
തിരുനാളിനോട്‌ അനുബന്ധിച്ച് ഡബ്ലിൻ സീറോ മലബാർ സഭയുടെ മാസ് സെന്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചൽസ് മീറ്റും’നടത്തപ്പെടും.
9 മാസ് സെന്ററുകളിൽ നിന്നും സാധിക്കുന്ന മുഴുവൻ കത്തോലിക്കാ വിശ്വാസികളേയും സംയുക്ത തിരുന്നാളിൽ പങ്കെടുക്കുവാനും പരിശുദ്ധ അമ്മയുടേയും, വിശുദ്ധരുടെയും മാധ്യസ്ഥം തേടുവാനും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റെണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു