Let not your heart be troubled: ye believe in God, believe also in me. (John 14:1)

സീറോ മലബാർ സഭയിലെ സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചൽസ് മീറ്റും സെപ്റ്റംബർ 1 ഞായറാഴ്ച ഇഞ്ചിക്കോറിൽ

സീറോ മലബാർ സഭയിലെ സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചൽസ് മീറ്റും സെപ്റ്റംബർ 1 ഞായറാഴ്ച ഇഞ്ചിക്കോറിൽ

ഡബ്ലിന്‍ : സെപ്റ്റംബർ 1 ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് ഡബ്ലിൻ സീറോ മലബാർ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയിൽ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും, മറ്റു വിശുദ്ധരുടെയും സംയുക്ത തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടുന്നു.

ഓഗസ്റ്റ് 31 ശനിയാഴ്ച്ച വൈകിട്ട് 6:30 ന് വിശുദ്ധ കുർബാന, കൊടിയേറ്റ്, ലദീഞ്ഞ് എന്നിവയോടെ തിരുനാളിന് തുടക്കം കുറയ്ക്കും.
സെപ്റ്റംബർ 1 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 നു ഈ വര്ഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളുടെ മദ്‌ബാഹ പ്രദക്ഷിണത്തോടുകൂടി തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കും തുടർന്ന് ആഘോഷകരമായ സമൂഹബലി, ലദീഞ്ഞ്, പ്രദക്ഷിണം, ‍ നേര്‍ച്ച വിതരണം, കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കും.

തിരുനാളിനോട്‌ അനുബന്ധിച്ച് ഡബ്ലിൻ സീറോ മലബാർ സഭയുടെ കുർബാന സെന്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചൽസ് മീറ്റും’ നടത്തപ്പെടും.
അയർലണ്ടിലെ മുഴുവൻ കത്തോലിക്കാ വിശ്വാസികളേയും സംയുക്ത തിരുന്നാളിൽ പങ്കെടുക്കുവാനും പരിശുദ്ധ അമ്മയുടേയും, വിശുദ്ധരുടെയും മാധ്യസ്ഥം തേടുവാനും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ്, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മെച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവർ അറിയിച്ചു