യുവതി ഗര്‍ഭം ധരിച്ച ഒരു പുത്രനെ പ്രസവിക്കും അവന്‍ ഇമ്മനുവേല്‍ എന്ന്വിളിക്കപെടും.(Isaiah: 7:14)

സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 29,30,31 തീയതികളിൽ

സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 29,30,31 തീയതികളിൽ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം 2022 ഒക്ടോബർ 29,30,31 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925) ഈവർഷത്തെ ധ്യാനം നടക്കുക. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച് 6 നു അവസാനിക്കും വിധമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

പാലാ രൂപതാഗവും വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രഫസറുമായ റവ. ഡോ. ജോസഫ് (റോയ്) കടുപ്പിലാണ് ഈ വർഷത്തെ ധ്യാനം നയിക്കുക. വിവാഹ ഒരുക്ക ക്ലാസുകൾ നയിച്ചുള്ള പരിചയവും, കുടുംബ കോടതിയിലെ അനുഭവസമ്പത്തും, ഷിക്കാഗോ രൂപത ഉൾപ്പെടെ പ്രവാസികളുടെ ഇടയിൽ പ്രവർത്തന പരിചയവുമുള്ള അച്ചൻ്റെ ധ്യാന വീഡിയോകൾ വൈറലായിരുന്നു.

ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെൻ്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.