Trust in the Lord with all thine heart and lean not unto thine own understanding. (Proverbs 3:5)

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2025 ജൂൺ 6,7,8 തീയതികളിൽ

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2025 ജൂൺ 6,7,8   തീയതികളിൽ

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ ഒരുക്കം 2025 ജൂൺ 6,7,8 തീയതികളിൽ (വെള്ളി, ശനി, ഞായർ) നടക്കും.

വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ കോഴ്സ് റിയാൽട്ടോ സെൻ്റ്. തോമസ് പാസ്റ്ററൽ സെൻ്ററിൽ വച്ചാണു നടത്തപ്പെടുക. ദിവസവും രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 5.00ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായ് ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു. നവംബർ മാസം 7,8,9 തീയതികളിൽ നടക്കുന്ന അടുത്ത കോഴ്സിലേയ്ക്കും ഇപ്പോൾ ബുക്കുചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കും. വിശദവിവരങ്ങൾ അയർലണ്ട് സീറോ മലബാർ സഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫാ. സിജോ വെങ്കിട്ടയ്ക്കൽ : +353 894884733, ആൽഫി ബിനു : +353 87 767 8365, ജൂലി ചിരിയത്ത് :+353899815180

Venue : St. Thomas Pastoral Centre (Syro-Malabar Catholic Church), 19 St Anthony’s Rd, Rialto, Dublin 8, D08 E8P3

Biju L.Nadackal
Department of Communication, Media & Public Relations
Syro Malabar Catholic Church, Ireland
St. Thomas Pastoral Centre, 19 St. Antonys Road, Rialto, Dublin 8
+353 15617158 /+353 876653881