For the wages of sin is death, but the gift of God is eternal life in Christ Jesus our Lord (Romans 6:23)

സീറോ മലബാർ സഭ കുടുംബസംഗമം – പോസ്റ്റർ പ്രകാശനം ചൊവാഴ്‍ച ലൂക്കനിൽ

സീറോ മലബാർ സഭ കുടുംബസംഗമം - പോസ്റ്റർ പ്രകാശനം ചൊവാഴ്‍ച ലൂക്കനിൽ

ഡബ്ലിൻ: ജൂൺ 24 ന് ലുക്കാൻ വില്ലേജ് യൂത്ത് സെന്ററിൽ വച്ച് നടത്തപ്പെടുന്ന നാലാമത് കുടുംബസംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം ജൂൺ 6 ന് ലുക്കാൻ ഡിവൈൻ മേഴ്‌സി ചർച്ചിൽ വച്ച് വൈകിട്ട് 6 ന് മോൺ. ആന്റണി പെരുമായൻ നിർവ്വഹിക്കും. പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാർ സമൂഹത്തിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന നാലാമത് കുടുംബ സംഗമം ലൂക്കനിൽ നടത്തപ്പെടും.
ഒൻപത് മാസ്സ് സെന്റെറുകളെ ഒരു കുടക്കീഴിൽ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങൾ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.

സീറോ മലബാര്‍ ചർച്ച് ചാപ്ളയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റെണി ചീരംവേലിൽMST, കോ ഓർഡിനേറ്റർ ജിമ്മി ആന്റണി, സോണൽ കൗൺസിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുടുംബ സംഗമത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.