Come unto me, all ye that labor and are heavy laden, and I will give you rest. (Matthew 11:28)

സീറോ മലബാർ സഭ കുടുംബസംഗമം – പോസ്റ്റർ പ്രകാശനം നടത്തി

സീറോ മലബാർ സഭ കുടുംബസംഗമം - പോസ്റ്റർ പ്രകാശനം നടത്തി

ഡബ്ലിൻ: ജൂൺ 24 ന് ലുക്കാൻ വില്ലേജ് യൂത്ത് സെന്ററിൽ വച്ച് നടത്തപ്പെടുന്ന നാലാമത് കുടുംബസംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം ജൂൺ 6 ന് ലുക്കാൻ ഡിവൈൻ മേഴ്‌സി ചർച്ചിൽ വച്ച് മോൺ. ആന്റണി പെരുമായൻ നിർവ്വഹിച്ചു.

കുടുംബസുഹൃത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില് വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും,ദമ്പതികള്‍ക്കു മായി സംഘടിപ്പിച്ചിട്ടുണ്ട്.
മെമ്മറി ടെസ്റ്റ് ,100 മീറ്റർ ഓട്ടം,50 മീറ്റർ ഓട്ടം. ചിത്രരചന, പെയിന്റിംഗ്, ബലൂണ് പൊട്ടിയ്ക്കല് ,പെനാലിറ്റി ഷൂട്ട് ഔട്ട്, ഫുട്ബോൾ മത്സരം, ലെമണ് സ്പൂണ്‍റേസ്, കസേരകളി, വടംവലി എന്നിവ പരിപാടികളുടെ മാറ്റ് കൂട്ടും.
ബൗൻസിങ്ങ് കാസിൽ, ഫേസ് പെയിന്റിംഗ്, സഭായുവജനങ്ങളുടെയും ജീസസ് യൂത്ത് അയർലണ്ടിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ, എന്നിവ കുടുംബസംഗമവേദിയെ വർണ്ണാഭമാക്കും. പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും.
സീറോ മലബാര്‍ ചർച്ച് ചാപ്ളയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റെണി ചീരംവേലിൽMST, കോ ഓർഡിനേറ്റർ ജിമ്മി ആന്റണി, സോണൽ കൗൺസിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുടുംബ സംഗമത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു