For whosoever shall call upon the name of the Lord shall be saved. (Romans 10:13)

സീറോ മലബാര്‍ സഭ ദുക്റാന തിരുനാള്‍

സീറോ മലബാര്‍ സഭ ദുക്റാന തിരുനാള്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ദുക്റാന തിരുനാൾ ജൂലൈ 14ന് ഇഞ്ചികോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ സാഘോഷം കൊണ്ടാടുന്നു. ഡബ്ലിന്‍ ആര്‍ച് ബിഷപ്പ് മാര്‍ ഡീർമിഡ് മാര്‍ട്ടിന്‍, അദിലാബാദ് (ആന്ധ്രപ്രദേശ്) രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കുന്നത്ത്, ഡബ്ലിനിലെ മലയാളി വൈദികര്‍ എന്നിവര്‍ ദിവ്യബലിയിൽ കാർമികത്വം വഹിക്കുന്നു. 2.45 ന് അഭിവന്ദ്യപിതാക്കന്മാർക്ക് സ്വീകരണം. തുടർന്ന് ദിവ്യബലി, പ്രദക്ഷിണം. ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നു. ആദ്യകുര്‍ബാന സ്വീകരണത്തിന്റെ ഡ്രസ്സ്‌ ഉള്ള കുട്ടികൾ എല്ലാവരും ബിഷപ്പുമാരെ സ്വീകരിക്കാൻ ആദ്യകുർബാന സ്വീകരണ ഡ്രസ്സ്‌ ധരിച്ച്‌ 2.30ന് ദെവാലയങ്കണത്തിൽ എത്തിച്ചേരണമെന്ന് ഓർമിപിക്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികൾ അവരുടെ പേര് മതാധ്യപകർ വഴി പ്രധാന അധ്യാപകനെ എത്രയും വേഗം അറിയിക്കണം. ബൈബിൾ ക്വിസിൽ 1, 2, 3 സ്ഥാനം നേടിയവർക്കുള്ള ട്രോഫികളും സെർട്ടിഫിക്കറ്റുകളും അന്നേ ദിവസം അഭിവന്ദ്യപിതാവ് വിതരണം ചെയ്യുന്നതാണ് . ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നു.

സ്നേഹത്തോടെ ഫാ. ജോസ് & ഫാ. മനോജ്‌