I can do all things through Christ which strengthen me. (Philippians 4:13)

സീറോ മലബാർ സഭ പുതിയ ചാപ്ല്യന് സ്നേഹപൂർവമായ സ്വീകരണം നല്കി

സീറോ മലബാർ സഭ പുതിയ ചാപ്ല്യന്  സ്നേഹപൂർവമായ  സ്വീകരണം നല്കി

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ല്യനായി എത്തിയ ഫാ.ആന്റണി ചീരംവേലിയ്ക്ക് സഭാ പ്രതിനിധികള്‍ വരവേല്‍പ്പ് നല്‍കി.എയര്‍ പോര്‍ട്ടില്‍ ഫാ.ജോസ് ഭരണിക്കുളങ്ങര പുതിയ ചാപ്ല്യനെ സ്വീകരിച്ചു.

താല, എയിൽസ്ബറി പ്രീസ്റ്റ് ഹോമില്‍ എത്തിയ ഫാ.ആന്റണി ചീരംവേലിയെ സഭാ ട്രസ്റ്റി മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍,സഭാ൦ഗങ്ങൾ എന്നിവർ പൂച്ചെണ്ട് നല്‍കി വരവേറ്റു.

എയിൽസ്ബറി, സെൻറ് മാർട്ടിൻ ഡി പോറസ് പള്ളിയിലേക്ക് വികാരി ഫാ. മൈക്കിൾ ഹെർലി ഊഷ്മളമായ സ്വാഗതം നൽകി.
ഇന്നലെ എത്തിചേരേണ്ടിയിരുന്ന ഫാ.ആന്റണി വിമാനം വൈകിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഡബ്ലിനില്‍ എത്തിയത്.