Come unto me, all ye that labor and are heavy laden, and I will give you rest. (Matthew 11:28)

സീറോ മലബാർ സെൻറ് ജോസഫ് കൂട്ടായ്മയിൽ വി.യൌസേപ്പിതാവിന്റെ തിരുന്നാളും,9 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും ഏപ്രിൽ 30 ന്

സീറോ മലബാർ സെൻറ് ജോസഫ് കൂട്ടായ്മയിൽ വി.യൌസേപ്പിതാവിന്റെ തിരുന്നാളും,9 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും ഏപ്രിൽ 30 ന്

ഡബ്ലിൻ സീറോ മലാബാർ ചർച്ച് മരിയൻ റോഡ് സെൻറ് ജോസഫ് കൂട്ടായ്മയിൽ ഇടവക മദ്ധ്യസ്ഥനായ വി യൌസേപ്പിതാവിന്റെ തിരുന്നാളും 9 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും ഈ മാസം (ഏപ്രിൽ ) 30 ശനിയാഴ്ച OUR LADY QUEEN OF PEACE , MERRION ROAD , DUBLIN-4 ദേവാലയത്തിൽവച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു .

ഉച്ചകഴിഞ്ഞ് 2.15 ന് തിരുനാളിന്റെ വിശുദ്ധ കർമ്മങ്ങൾ ആരംഭിക്കും, തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും.

ഫാ.ആന്റെണി ചീരംവേലിൽ,ഫാ . ജോസ് ഭരണിക്കുളങ്ങര,
ഫാ.മാർട്ടിൻ പാറോക്കാരൻ,ഫാ.ബിനോയി മാത്യൂസ് SVD എന്നിവർ
തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.

ക്രിസ്റ്റോ ജിയോ ബെന്നി, ലെവിന ഡി സിൽവ, ഇൻസ് മരിയ മാർട്ടിൻ, അമിത ഷോയ്, ആരൻ റോയി, ആൻഞ്ചെലീന ആൻ ജോസഫ്, റോസ് മരിയ സാവിയോ, ആർലെൻ സന്തോഷ്, ക്രിസ്സ് അനീഷ്.എന്നീ 9 കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നത്.

സെൻറ് ജോസഫ് മാസ്സ് സെൻറർ സെക്രട്ടറി ടോമി കാലായിലിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ്‌ തിരുന്നാൾ, പ്രഥമ ദിവ്യകാരുണ്യ ദിനത്തിൽ ഒരുക്കിയിരിക്കുന്നത്.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് മാദ്ധ്യസ്ഥം അപേക്ഷിച്ച് ,ആദ്യകുർബ്ബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലയിന്മാരായ ഫാ .ജോസ് ഭരണിക്കുളങ്ങര ,ഫാ .ആൻറ്ണി ചീരംവേലിൽ എന്നിവർ അഭ്യർത്ഥിച്ചു.

stJosephhollycomm
വാർത്ത:കിസാൻ തോമസ്‌(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)