A double minded man is unstable in all his ways. (James 1:8)

സീറോ മലാബാർ ചർച്ച് താലാ മാസ്സ് സെന്ററിൽ 13 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 30 ന്

സീറോ മലാബാർ ചർച്ച് താലാ മാസ്സ് സെന്ററിൽ  13  കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 30  ന്

ഡബ്ലിൻ: സീറോ മലാബാർ ചർച്ച് താലാ മാസ്സ് സെന്ററിൽ 13 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഈ മാസം (ഏപ്രിൽ ) 30 ഞായറാഴ്ച്ച താലാ സ്പ്രിംഗ് ഫീൽഡ് സെൻറ് മാർക്സ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 2.30 മണിക്ക് വിശുദ്ധ കുർബ്ബാനയും തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും തിരുകർമ്മങ്ങൾക്ക് എറണാകുളം – അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ, ചാപ്ലയിൻ ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. പാറ്റ് മക്കിൻലി (സൈന്റ്റ് മാർക്സ് ചർച്ച്‌ വികാരി), ഫാ. ജിജി പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകും .

അലൻ ബെർലി, എൽവിൻ വര്ഗീസ്, എലയിൻ ബെന്നി, ഇവാനാ ബ്ലെസ്സൺ, ഇഫാ വര്ഗീസ്, അലീന അലക്സ്, നോയൽ ജോസഫ്, ഐറിൻ മരിയ ആന്റു, ജോപോൾ ഷിജോ, തോമസ് റോയി, മാർക്ക് ജോൺ ബിജു, റോഹൻ ജോ ജോസഫ്, ഫെലിക്സ് ജോസഫ് എന്നീ പതിമൂന്നു കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. താലാ മാസ്സ് സെൻറർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ്‌ പ്രഥമ ദിവ്യകാരുണ്യ ദിനത്തിൽ ഒരുക്കിയിരിക്കുന്നത്. തിരുക്കർമ്മങ്ങളിലും സ്നേഹവിരുന്നിലും പങ്കെടുക്കുവാനും ആദ്യകുർബ്ബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലയിൻ ഫാ. ജോസ് ഭരണിക്കുളങ്ങര അഭ്യർത്ഥിച്ചു.