Blessed are the meek for they shall inherit the earth. (Matthew 5:5)

സെന്റ് വിന്‍സെന്റില്‍ തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ഡബ്ലിന്‍: സിറോ മലബാര്‍ ചര്‍ച്ച്  സെന്റ് വിന്‍സെന്റ് കൂട്ടായിമ ഏപ്രില്‍ 21 ഞായറാഴ്ച വിശുദ്ധ ഔസേപ്പുപിതാവിന്റെ  തിരുനാള്‍ ഭക്ത്യാദരപൂര്‍വം ഘോഷിക്കുന്നു. തിരുനാള്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.  മെറിയോണ്‍ റോഡിലെ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ 3 മണിക്ക് ആരംഭിക്കുന്ന  പരിശുദ്ധ ദിവ്യബലിക്ക് ഫാ. ജോമോന്‍ ജോസഫ് കൈപ്രംപാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. മനോജ് പൊന്‍കാട്ടില്‍ രണ്ടു ശിശുക്കള്‍ക്ക് മാമ്മോദീസ പരികര്‍മ്മം ചെയ്യും. ഫാ. ജോസഫ് വെള്ളാനാല്‍ തിരുനാള്‍ സന്ദേശം നല്കും, ഫാ. മാര്‍ട്ടിന്‍ പറോക്കാരന്‍ വി. യൌസേപ്പ് പിതാവിനോടുള്ള നൊവേന പ്രാര്‍ത്ഥനയും ലദീഞ്ഞും നിര്‍വഹിക്കും. ദിവ്യബലിക്ക്   ശേഷം ദേവാലയം ചുറ്റി പ്രദക്ഷിണം ഉണ്ടായിരിക്കും. തിരുനാളിനോട് അനുബന്ധിച്ച് 6 മണി മുതല്‍ 9 മണി വരെ  സെന്റ്  മൈക്കിള്‍സ് കോളേജ് അസെംബ്ലി ഹാളില്‍ ബാലികാബാലന്മാര്‍  അവതരിപ്പിക്കുന്ന കലാവിരുന്നും സെന്റ് വിന്‍സെന്റ് കൂട്ടായ്മ ഓര്‍കെസ്ട്രയുടെ ഗാനമേളയും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. വിശുദ്ധ ഔസേപ്പുപിതാവിന്റെ മാധ്യസ്ഥം വഴി പ്രാര്‍ത്ഥിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും വിശ്വാസികള്‍ ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.