Set your affection on things above, not on things on the earth. (Colossians 3:2)

സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ തിരുനാള്‍

സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ തിരുനാള്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ വിശുദ്ധ യൗസേപ്പുപിതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. ഏപ്രില്‍ 26 ശനിയാഴ്ചയാണ് തിരുനാള്‍ ആഘോഷിക്കുന്നത്.

ഉച്ചതിരിഞ്ഞ് 2.30 ന് മെറിയൊണ്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ജോസഫ് വെള്ളനാല്‍ അച്ചന്‍ നേതൃത്വം നല്കും. ടോമി പാറടിയില്‍ അച്ചന്‍ തിരുനാള്‍ സന്ദേശം നല്കും. യൗസേപ്പുപിതാവിന്റെ മാധ്യസ്ഥം തേടി ലദീഞ്ഞ് പ്രാര്‍ത്ഥനയും അതിനെ തുടര്‍ന്ന് ദേവാലയം ചുറ്റി പ്രദക്ഷിണവും നടത്തുന്നു.

ഓട്ട്‌ലാന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 5.30 മുതല്‍ നടത്തപെടുന്ന വിവിധ കലാപരിപാടികളോടെയും, വിശുദ്ധ യൗസേപ്പുപിതാവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ജോസഫ് വെള്ളനാല്‍ അച്ചന്‍ എഴുതി സംവിധാനം നിര്‍വഹിക്കുന്ന നാടകത്തിനും ശേഷം സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.