I can do all things through Christ which strengthen me. (Philippians 4:13)

സേവ്യർ ഖാൻ വട്ടായിൽ അച്ചൻ എത്തിച്ചേർന്നു. ഡബ്ലിൻ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ മുതൽ.

സേവ്യർ ഖാൻ വട്ടായിൽ അച്ചൻ എത്തിച്ചേർന്നു. ഡബ്ലിൻ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ മുതൽ.

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ മുതൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം നടക്കുന്നത്. പ്രമുഖ വചനപ്രഘോഷകനും ധ്യാനഗുരുവുമായ സേവ്യർഖാൻ വട്ടായിൽ അച്ഛനും, അട്ടപ്പാടി സെഹിയോൻ ടീമും ആണ് ധ്യാനം നയിക്കുന്നത്. വൈകിട്ട് ഡബിൾ എത്തിച്ചേർന്ന അച്ഛനെ സീറോ മലബാർ സഭ ഡബ്ലിൻ കോഡിനേറ്റർ റവ ഡോ. ക്ലമന്റ് പാടത്തിപറമ്പിലിന്റെ നേതൃത്വത്തിൽ ഡബ്ലിൻ എയർപോർട്ടിൽ സ്വീകരിച്ചു. വൈകിട്ട് ധ്യാന കേന്ദ്രത്തിൽ വട്ടായിൽ അച്ചന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷ നടന്നു.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികൾ മുതല്‍ ലീവിങ് സേർട്ട്‌ വിദ്യാർത്ഥികൾ വരെ വരെയുള്ളവർക്ക് 3 വിഭാഗങ്ങളായാണ് ക്രിസ്റ്റീൻ ധ്യാനം നടത്തപ്പെടുന്നത്. ക്രിസ്റ്റീൻ ധ്യാനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ഇംഗ്ലീഷ് ബൈബിൾ, നോട്ട് ബുക്ക്, പെൻ തുടങ്ങിയ കൊണ്ടുവരണം. ധ്യാനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ രാവിലെ 10 മണിക്ക് മുമ്പായി എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും വിശ്വാസികള്‍ ഏവരെയും ബ്ലാഞ്ചാർഡ്‌സ്‌ടൗൺ പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാനേതൃത്വം അറിയിച്ചു.