Blessed are the meek for they shall inherit the earth. (Matthew 5:5)

സോർട്‌സ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ മെയ് 21 ഞായറാഴച ഇടവക ദിനവും തിരുനാൾ ആഘോഷവും.

സോർട്‌സ്   സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ മെയ് 21   ഞായറാഴച  ഇടവക ദിനവും തിരുനാൾ  ആഘോഷവും.

സോർട്‌സ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ മെയ് 21 ഞായറാഴച St. Finian’s Church, Rivervalley, Swords ദേവാലയത്തിൽവച്ച് ഇടവക ദിനവും തിരുനാൾ ആഘോഷവും നടത്തപ്പെടുന്നു. ഉച്ചക്ക് 1.30 ന് വണക്കമാസാചരണത്തോടെ തിരുന് നാൾ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടർന്ന് 2.00 മണിക്ക് ആഘോഷമായ റാസ കുർബാനയ്ക്ക് ഫാ. സിബി അറയ്ക്കൽ, ഫാ. ആന്റണി ചീരംവേലിൽ, ഫാ.രാജീവ് ഞാണക്കൽ എന്നിവർ മുഖ്യ കർമ്മികത്വം വഹിക്കും. കുർബാനക്ക് ശേഷം തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും ഉണ്ടായിരിക്കും. ആഘോഷമായ തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവാനും,സമൃദ്ധമാ യ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും കൂടാതെ അന്നു വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഇടവക സംഗമത്തിലേക്കും, സ്നേഹവിരുന്നിലേക്കും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻ ഫാ. ആന്റണി ചീരംവേലിൽMST അറിയിച്ചു