I can do all things through Christ which strengthen me. (Philippians 4:13)

സോർഡ്സിൽ ഇന്ന് ആദ്യകുർബാന സ്വീകരണം

സോർഡ്സിൽ ഇന്ന് ആദ്യകുർബാന സ്വീകരണം

ഡബ്ലിൻ സീറോ മലബാർ സഭയുടെയുടെ സോർഡ്സ് കുർബാന സെൻ്ററിൽ ഇന്ന് മേയ് 12 ഞായറാഴ്ച ആദ്യകുർബാന സ്വീകരണം നടക്കും. സോർഡ്സ് റിവർവാലിയിലുള്ള സെൻ്റ്. ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന വിശുദ്ധ കുർബാന മധ്യേ അമെയ സിജൊ, ക്രിസ്റ്റ മരിയ ബിനു, ഡെൽഫിയ ലിസബേത് ദിലീപ്, ജോർജ്ജ് ചെറിയാൻ, ഗ്ലെൻ ജെയിംസ് എന്നീ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. സീറോ മലബാർ ക്രമത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ചാപ്ലിന്മാരായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, റവ. ഫാ. റോയ് വട്ടക്കാട്ട്, റവ. ഫാ. രാജേഷ് മേച്ചിറാകത്ത് തുടങ്ങിയവർ കാർമ്മികരായിരിക്കും. ഏവരേയും തിരുകർമ്മങ്ങലിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാധികാരികൾ അറിയിച്ചു,