Trust in the Lord with all thine heart and lean not unto thine own understanding. (Proverbs 3:5)

സ്നേഹാദ്രസ്മരണകളുണർത്തിയ `സ്നേഹകൂട്ടായ്മ`

സ്നേഹാദ്രസ്മരണകളുണർത്തിയ `സ്നേഹകൂട്ടായ്മ`

ഡബ്ലിൻ സീറോ മലബാർ സഭയുടെ മാതൃവേദിയും പിതൃവേദിയും സംയുക്തമായി വിശുദ്ധ വാലൻ്റയിൻ്റെ തിരുനാൾ ദിനമായ ഫെബ്രുവരി 14 നു വൈകിട്ട് സംഘടിപ്പിച്ച സ്നേഹകൂട്ടായ്മയിൽ 150ൽ പരം ദമ്പതികൾ പങ്കെടുത്തു. സൂം ഓൺ ലൈൻ ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ച പരിപാടിക്ക് അയർലണ്ട് സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവരും ഡബ്ലിൻ സോണൽ കമ്മറ്റിയും നേതൃത്വം നൽകി. സ്നേഹനുഭവങ്ങളും, ജീവിതാനുഭവങ്ങളും പങ്കുവച്ച് രസകരമായി മുന്നേറിയ പരിപാടിക്ക് ഗാനങ്ങളും, മത്സരങ്ങളും പകിട്ടേകി. പ്രാർത്ഥനയോടെ സമാപിച്ച സ്നേഹകൂട്ടയ്മ കോവിഡ് കാലഘട്ടത്തിൽ പരസ്പരം കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദിയായ് മാറി. ആരോഗ്യമേഖലയിലെ ജോലിയുടേയും ലോക്ക്ഡൗണിൻ്റേയും സമ്മർദ്ദത്തിലുള്ള അയർലണ്ടിലെ മലയാളി കുടുംബങ്ങൾക്ക് ആശ്വാസമായി തുടർന്നും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.