ഡബ്ലിൻ – പ്രളയ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന കേരള ജനതയ്ക്ക് ഒരു കൈത്താങ്ങുമായി സീറോ മലബാർ സഭ ബ്ലാഞ്ചസ്‌ടൗണിന്റെ നേതൃത്വത്തിൽ ‘സ്വാന്തനം 2018’ നവംബർ 10ന് വൈകിട്ട് 6ന് താല കിൽമനാ ഫാമിലി റിക്രിയേഷൻ സെന്ററിലും നവംബർ 17ന് വൈകിട്ട് 6ന് ഡൺബോയൻ കമ്മ്യൂണിറ്റി ഹാളിലും അരങ്ങേറും. ഡബ്ലിൻ തപസ്യയുടെ പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’ അയർലണ്ടിലെ അനുഗ്രഹീത കലാകാരന്മാർ നയിക്കുന്ന ഗാനമേളയും നൃത്തശില്പവും മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ഫുഡ്‌സ്‌റ്റാളും ഉണ്ടായിരിക്കും.
സീറോ മലബാർ സഭ ഡബ്ലിൻ സോണൽ കമ്മറ്റിയുടെയും മാസ്സ് സെന്റര് സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തിൽ ഫാ.ജോസ് ഭരണികുളങ്ങര ‘സ്വാന്തനം 2018’ ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പ്രിയപെട്ടവരുടെ ജീവൻ നഷ്ടപെട്ട കുടുംബങ്ങൾക്കും പ്രളയ കെടുതിയിൽ ഭാഗീകമായും പൂർണ്ണമായും വീടുകൾ തകർന്നു പോയവർക്കും ഒരു കൈത്താങ്ങാകുവാൻ സീറോ മലബാർ സഭ അയർലണ്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യപ്രവർത്തങ്ങൾക്കായി ‘സ്വാന്തനം 2018’ ൽ നിന്നും ലഭിക്കുന്ന തുക പൂർണമായും മാറ്റിവയ്ക്കും. ഈ സംരഭത്തിലേക്ക് ഏവരുടെയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്.
തോമസ് ആന്റണി 0861234278 സാജു മേല്പറമ്പിൽ 0899600948 സാലി ടോമി 0872628706