And ye shall know the truth, and the truth shall make you free. (John 8:32)

ഹെസദ് മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു

ഹെസദ് മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു

ഡബ്ലിൻ സീറോ മലബാർ സഭയുടെ മുഖപത്രം `ഹെസദ്` ൻ്റെ മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ (2019, 2020) പ്രവർത്തനങ്ങളും, ആഗോള കത്തോലിക്കാ സഭയുടെ വാർത്തകളും, സീറോ മലബാർ സഭയുടെ ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും ഉൾപ്പെടുത്തിയ ഈ ലക്കം ഹെസദ്, സഭയിലെ പുതുതലമുറയെ ഉദ്ദേശിച്ച് ഇംഗ്ലീഷിലാണ് തയ്യാറാക്കിയത്. പ്രിൻ്റഡ് രൂപത്തിൽ പ്രസിദ്ധീകരിച്ച ഹെസദിൻ്റെ പി.ഡി. എഫ് പതിപ്പ് സീറോ മലബാർ സഭയുടെ ഔദ്യോഗീക വെബ് സൈറ്റായ www.syromalabar.ie ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.