ശക്ത്നായവന്‍ എനിക്ക് വലിയ കാരിയങ്ങള്‍ ചെയ്‌തിരിക്കുന്നു.(Luke : 1 : 49 )

BIBLIA ‘19 – മാർത്തോമാ എവർ റോളിങ്ങ് ട്രോഫി സോർഡ് സ് കുർബാന സെൻ്ററിന്

BIBLIA ‘19 - മാർത്തോമാ എവർ റോളിങ്ങ് ട്രോഫി സോർഡ് സ്  കുർബാന സെൻ്ററിന്

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസിൻ്റെ ഗ്രാൻ്റ് ഫിനാലെ – ബിബ്ലിയ 19 റിയാൽട്ടൊ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് നടന്നു. ഒൻപത് കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ   സോർഡ്സ് കുർബാന സെൻ്റർ പ്രഥമ മാർത്തോമാ എവർ റോളിങ്ങ് ട്രോഫിയും സ്പൈസ് ബസാർ ഡബ്ലിൻ നൽകിയ 500 യൂറോ കാഷ് അവാർഡും സ്വന്തമാക്കി.

ബ്ലാഞ്ചർഡ് സ് ടൗൺ കുർബാന സെൻ്റർ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെൻ്റ്  പോൾ എവർ റോളിങ്ങ് ട്രോഫിയും റോയൽ കാറ്ററിങ്ങ് നൽകിയ 350 യൂറോ കാഷ് അവാർഡും നേടിയെടുത്തു.

മൂന്നാം സ്ഥാനക്കാർക്കുള്ള സെൻ്റ് പാട്രിക് എവർ റോളിങ്ങ് ട്രോഫിയും  CRANLEY CARS, Dublin 22  സ്പോൺസർ ചെയ്യുന്ന 250 യൂറോയുടെ കാഷ് അവാർഡും ബ്ലാക്ക് റോക്ക് (സെൻ്റ് ജോസഫ്)   കുർബാന സെൻ്റർ കരസ്ഥമാക്കി.

ഒന്നാം സ്ഥനം നേടിയ  സോർഡ് സ് കുർബാന സെൻ്ററിൻ്റെ ടീം അംഗങ്ങൾ – ജോഹൻ ജോബി, സ്നേഹ ബിനു, നോയൽ റെജി, ഷെറിൻ റെജി വർഗീസ്, സ്മിത ഷിൻ്റോ.

രണ്ടാം സ്ഥനം നേടിയ  ബ്ലാഞ്ചർഡ് സ് ടൗൺ കുർബാന സെൻ്ററിൻ്റെ ടീം അംഗങ്ങൾ –  റിയ റ്റിബി, മിഷൽ മരിയ ജോബിൻ, അലൻ ടിബു, അർപ്പിത ബെന്നി, ബിനുമോൾ ജിൻ്റോ.

മുന്നാം സ്ഥനം നേടിയ  ബ്ലാക്ക് റോക്ക് (സെൻ്റ് ജോസഫ്) കുർബാന സെൻ്ററിൻ്റെ ടീം – നിതിൻ ഡെന്നി, ആർലിൻ സന്തോഷ്, അൽബിൻ നിലേഷ്, ജെർമി ജോയി, മറിയാമ്മ നിലേഷ്.

ഉച്ചകഴിഞ്ഞ് 1മണിക്ക് വി. കുർബാനയോടെ ആരംഭിച്ച പരിപാടികൾ ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിൻ  റവ. ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ആദ്യന്ത്യം ആവേശോജ്വലമായ ക്വിസ് മത്സരങ്ങൾ ഫാ. രാജേഷ് മേച്ചിറാകത്ത് നിയന്ത്രിച്ചു. ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെടെ എട്ട് റൗണ്ടുകളായാണു മത്സരങ്ങൾ നടന്നത്.

കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, കാറ്റിക്കിസം കോർഡിനേറ്റർ ശ്രീ. ജോസ് ചാക്കോ, സോണൽ സെക്രട്ടറി സീജോ കാച്ചപ്പള്ളി, സോണൽ ട്രസ്റ്റിമാരായ റ്റിബി മാത്യു, ജോബി ജോൺ എന്നിവർ   നേതൃത്വം നൽകി. പങ്കെടുത്ത ടീമുകൾക്ക് പിന്തുണയും പ്രോത്സാഹനവുമായി അയർലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസസമൂഹത്തെ പ്രാപ് തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിൻ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഈ വർഷം ഒൻപത് കുർബാന സെൻ്ററുകളിൽ നിന്നായി 600 ൽ ഏറെ വിശ്വാസികൾ പങ്കെടുത്തു. ഡബ്ലിൻ സോണൽ തലത്തിൽ വിജയികൾ ആയവർ.

SUB JUNIORS : First – JERIN JOSEPH VARGHESE (BRAY) Second – JACOB JOSEPH (TALLAGHT) Third – AARON KURIAN (BRAY) JUNIORS : First – SLEEVAN JOGGY (PHIBSBOROUGH) Second – ARLENE SANTHOSH (BLACKROCK)  Third – LIBY TOBAN (TALLAGHT) SENIORS : First – ASHVIN WILSON (TALLAGHT) Second – NOEL REJI (SWORDS) Third – ALBIN NILEESH (BLACKROCK) SUPER SENIORS :  First – LESLIN VINOD (BRAY)  Second – ARPITHA BENNY (BLANCHARDSTOWN) Third –  ANILIA ANIL (PHIBSBOROUGH) GENERAL : First –  VIGI THOMAS (PHIBSBOROUGH) Second – MARIAMMA NILEESH (BLACKROCK) Third – MEREENA VILSON (TALLAGHT)