യേശുക്രിസ്തുവിൻ്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ഡബ്ലിനിലെ സീറോ മലബാർ ക്രൈസ്തവ സമൂഹം ഓശാന തിരുനാൾ ആചരിച്ചു. വിവിധ കുർബാന സെൻ്ററുകളിൽ നടന്ന തിരുകർമ്മങ്ങളിൽ അനേകം വിശ്വാസികൾ പങ്കെടുത്തു. കേരളീയ രീതിയിൽ കുരുത്തൊല വെഞ്ചരിപ്പും പ്രദക്ഷിണവും, ദേവാലയ പ്രവേശന ചടങ്ങുകളും നടത്തി.
നോമ്പ്കാല ധ്യാനം നടക്കുന്ന താല ഫെർട്ടകയിൻ ദേവാലയത്തിൽ താല, ബ്ലാക്ക് റോക്ക്, ബ്രേ കുർബാന സെൻ്ററുകൾ സംയുക്തമായി ഓശാന ആചരിച്ചു. ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിൻ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലും, റവ. ഡോ. ഇഗ്നേഷ്യസ് കുന്നുപുറത്ത് OCD യും കാർമ്മികരായിരുന്നു. ധ്യാനം ആരാധനയോടെ സമാപിച്ചു.
രാവിലെ ബ്ലാഞ്ചർഡ്സ്ടൗൺ കുർബാന സെൻ്ററിൽ ഹൺഡ്സ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ നടന്ന ഓശാന തിരുകർമ്മങ്ങൾക്ക് റവ. ഫാ. റോയ് വട്ടക്കാട്ട് അച്ചൻ കാർമ്മികത്വം വഹിച്ചു. ഇഞ്ചിക്കോർ സെൻ്റ് പീറ്റേഴ്സ് ദേവാലയത്തിൽ രാവിലെ ഒൻപത് മണിക്ക് നടന്ന ഓശാന തിരുകർമ്മങ്ങൾക്ക് റവ. ഫാ. ക്ലമൻ്റ് പാടത്തിപറമ്പിലും, ഫിബ്സ്ബൊറോ കുർബാന സെൻ്ററിൽ ഫാ. ക്രൈസ്റ്റ് ആനന്ദും, ഉച്ചകഴിഞ്ഞ് മണിക്ക് സോർഡ്സ് റിവർവാലി ദേവാലയത്തിൽ നടന്ന ഓശാന തിരുകർമ്മങ്ങൾക്ക് റവ. ഫാ. മാർട്ടിൻ കുറ്റിക്കാട്ടും. കാർമ്മികരായിരുന്നു. ലൂക്കൻ ഡിവൈൻ മേഴ്സി ചർച്ചിൽ വൈകിട്ട് 4:30 നു നടന്ന തിരുകർമ്മങ്ങൾക്കും, ഉച്ചക്ക് 2 മണിക്ക് ബ്യുമൗണ്ട് കുർബാന സെൻ്ററിൽ നടന്ന ഓശാന തിരുകർമ്മങ്ങൾക്കും ഫാ. റോയ് വട്ടക്കാട്ട് കാർമ്മികനായിരുന്നു.
ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്ലാഞ്ചർഡ്സ്ടൗൺ സബ് സോണിലെ ബ്ലാഞ്ചർഡ്സ്ടൗൺ, സോർഡ്സ്, ബ്യുമൗണ്ട് കുർബാന സെൻ്ററുകൾക്കായുള്ള നോമ്പ് ധ്യാനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ (ഏപ്രിൽ 16.17) ഹണ്ഡ്സ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ നടക്കും,
ലൂക്കൻ സബ് സോണിലെ ധ്യാനം ദു:ഖവെള്ളി, വലിയ ശനി ദിവസങ്ങളിലാണ്,
ഈവർഷം പെസഹാ തിരുകർമ്മങ്ങൾ 9 കുർബാന സെൻ്ററുകളിലും ഉണ്ടായിരിക്കും