ഡബ്ലിൻ സീറോ മലബാർ സഭയുടെ കാറ്റിക്കിസം കുട്ടികളുടെ വിശ്വാസോത്സവം ‘മാർ വാലാ’ ജൂലൈ 2,3 തീയതികളിൽ നടത്തപ്പെടും. കുട്ടികളില്‍ ക്രൈസ്തവിശ്വാസവും, പാരമ്പര്യങ്ങളും, സഭാപഠനങ്ങളും, കൂദാശാതിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, ബൈബിള്‍ അധിഷ്ഠിതമായ അറിവും പകർന്നുനൽകാനുതകുന്ന രണ്ട് ദിവസത്തെ പരിശീലന പരിപാടി താല ഫെർട്ടകെയിൻ ദേവാലയത്തിലാണ് നടക്കുക. (Church of Incarnation, Fettercairn)
മതബോധനക്ലാസുകളിലെ രണ്ടാം മുതൽ ഏഴാം ക്ലാസുവരെ യുള്ള കുട്ടികൾക്കായ് ചൊവ്വാ, ബുധൻ ദിവസങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെയാണു വിശ്വാസോത്സവം നടത്തപ്പെടുക. ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. പത്ത് യൂറോ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. പെൻ / പെൻസിൽ & നോട്ട്ബുക്ക് കൊണ്ടുവരേണ്ടതാണ്.
പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 2019 ജൂൺ 30 ന് മുമ്പ് PMS വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
വിശ്വാസോത്സവത്തെ തുടർന്ന് ജൂലൈ 3ന് വൈകിട്ട് 3 മണിക്ക് വി.തോമാശ്ളീഹായുടെ (ദുക്റാന) തിരുനാൾ ആഘോഷിക്കപ്പെടുന്നൂ.
കളിയും ചിരിയും പാട്ടും പ്രാർത്ഥനയും വിചിന്തനവും കുർബാനയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് നടക്കുന്ന വിശ്വാസോതസവത്തിലേയ്ക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവർ അറിയിച്ചു.