ഡബ്ലിൻ സീറോ മലബാർ സഭയുടെ താലാ സെൻ്റ് മേരിസ് കമ്മ്യൂണിറ്റി ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിൻ്റേയും സഹമദ്ധ്യസ്ഥയായ വിശുദ്ധ എവുപ്രാസിയാമ്മയുടെയും സംയുക്ത തിരുനാൾ 2019 സെപ്റ്റംബർ 7 മുതൽ 14 വരെ തീയതികളിൽ ഫെർട്ടർകയിൻ ചർച്ച് ഓഫ് ഇന്‌ക്രാനേഷനിൽ വച്ച് ആഘോഷിക്കുന്നു (Church of Incarnation, Ferttercairn, Tallaght). എല്ലാ ദിവസവും ജപമാലയും, വിശുദ്ധ കുർബാനയും, ദിവ്യകാരുണ്യ പ്രദിക്ഷിണവും ഉണ്ടായിരിക്കും.
സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 5:30ന് ഫാ. രാജേഷ് മേച്ചിറാകത്ത് തിരുനാളിനു കൊടിയേറ്റും. ഫാ. ക്ല്മൻ്റ് പാടത്തിപറമ്പിൽ വി. കുർബാന അർപ്പിക്കും.
സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 11 മണിക്ക് ഫാ. രാജേഷ് മേച്ചിറാകത്ത് വി. കുർബാന അർപ്പിക്കും. സെപ്റ്റംബർ 9 തിങ്കളഴ്ച വൈകിട്ട് 5:30 ഫാ. സെബാസ്റ്റ്യൻ OCD വിശുദ്ധ കുർബാന അർപ്പിക്കും. 10 -ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5:30 നു ഫാ. മാർട്ടിൻ പറവൂക്കാരൻ O. Carm വിശുദ്ധ കുർബാന അർപ്പിക്കും. സെപ്റ്റംബർ 11 ബുധനാഴ്ച ഫാ. ജോസഫ് വെള്ളനാൽ OCD യും, 12 വ്യാഴാഴ്ച ഫാ. ടോമി പാറയടിയും, വെള്ളിയാഴ്ച ഫാ. റോയ് വട്ടക്കാട്ടും വിശുദ്ധ കുർബാന അർപ്പിക്കും.
പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 9:30നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോസ് ഭരണികുളങ്ങര മുഖ്യ കാർമ്മികനായിരിക്കും. ഫാ. റോയ് വട്ടക്കാട്ട് തിരുനാൾ സന്ദേശം നൽകും.
തുടർന്ന് ആഘോഷപരിപാടികൾ, ഓണസദ്യ. 2:30 നു നടക്കുന്ന പൊതുസമ്മേളനം റവ ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ ഉത്ഘാടനം ചെയ്യും ഫാ. പാറ്റ് മാക്കിൻലി മുഖ്യാതിഥിയായിരിക്കും.
താല വെസ്റ്റ് കൗൺസിലറും ഇടവകാംഗവുമായ ശ്രീ ബേബി പേരപ്പാടനെ തദ്ദവസരത്തിൽ ആദരിക്കും.
വൈകിട്ട് 3:30 മുതൽ താലപ്പൊലിമ എന്ന പേരിൽ വിവിധ കുടുംബയൂണിറ്റുകൾ അവതരിപ്പിക്കുന്ന കാലാ പരിപാടിക, തുടർന്ന് വടംവലി മത്സരം.
തിരുനാളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ ഫാ. രാജേഷ് മേച്ചിറാകത്ത് അറിയിച്ചു.