Set your affection on things above, not on things on the earth. (Colossians 3:2)

ബ്ലാഞ്ചർഡ്സ്ടൗണിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ഒക്ടോബർ 20ന്

ബ്ലാഞ്ചർഡ്സ്ടൗണിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ഒക്ടോബർ 20ന്

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്ലാഞ്ചാർഡ്സ്ടൗൺ കുർബാന സെൻ്ററിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ 2019 ഒക്ടോബർ 20 ഞായറാഴ്ച ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽവച്ച് ആഘോഷപൂർവ്വം കൊണ്ടാടുന്നു.

പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 20 നു രാവിലെ 8:30 ന് ജപമാല തുടർന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് അഭിവധ്യ മാർ ജോർജ്ജ് ഞെരളക്കാട്ടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ വാഴ്വ്, പ്രദക്ഷിണം, നേർച്ച.

എട്ട് ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിനു ഒക്ടോബർ 13 ഞായറാഴ്ച രാവിലെ വികാരി റവ. ഫാ. റോയ് വട്ടക്കാട്ട് കൊടിയേറ്റി. തുടർന്ന് ഒക്ടോബർ 18 വരെ എല്ലാദിവസവും വൈകിട്ട് 7 മണിക്ക് ദിവ്യബലി, പരിശുദ്ധ കുർബാനയുടെ വാഴ്വ്, നൊവേന എന്നിവ നടത്തപ്പെടുന്നു. ഒക്ടോബർ 14 തിങ്കളാഴ്ച റവ. ഡോ. ജോസഫ് വള്ളനാൽ OCD, 15 ചൊവ്വാഴ്ച റവ. ഫാ. മാർട്ടിൻ O Carm, 16 ബുധനാഴ്ച റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ തുടങ്ങിയവർ തിരുകർമ്മങ്ങൾക്ക് കാർമ്മികരായിരുന്നു. ഒക്ടോബർ 17 വ്യാഴാഴ്ച റവ. ഫാ. സെബാസ്റ്റ്യൻ OCD, 18 വെള്ളിയാഴച റവ. ഫാ. പോൾ കോട്ടയ്ക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ തിരുനാൾ ആഘോഷിക്കും. 19 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ലിറ്റിൽ പേസ് ചാപ്പലിലാണു തിരുകർമ്മങ്ങൾ നടക്കുക (Chapel of Ease, Mary Mother of Hope , Littlepace) റവ. ഫാ. ടോമി പാറാടിയിൽ MI അന്നേദിവസം കാർമ്മികനായിരിക്കും. എല്ലാദിവസവും കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുനാളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ക്ഷണിക്കുന്നാതായി വികാരി ഫാ. റോയ് വട്ടക്കാട്ട് അറിയിച്ചു.