Come unto me, all ye that labor and are heavy laden, and I will give you rest. (Matthew 11:28)

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് സെനറ്റ് ‘LEAD 3’ ഫെബ്രുവരി 28 ഞായറാഴ്ച

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്  സെനറ്റ് 'LEAD 3' ഫെബ്രുവരി 28 ഞായറാഴ്ച

ഡബ്ലിൻ (അയർലണ്ട്) സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ മൂന്നാമത് സെനറ്റ് ‘Lead 3’ ഫെബ്രുവരി 28 ഞായറാഴ്ച വൈകിട്ട് 7:30 ന് സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉത്ഘാടനം ചെയ്യും. സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, SMYM അയർലണ്ട് ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, SMYM ഡബ്ലിൻ സോണൽ ആനിമേറ്റേഴ്സായ സിൽജോ തോമസ്, ജിൻസി ജിജി എന്നിവർ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സൂം വഴിയാണു ഈ വർഷത്തെ സെനറ്റ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

ഒരു നവലോക നിർമ്മിതിക്കായി യുവജനങ്ങൾ യേശുവിനൊപ്പം എന്ന ആശയവുമായി സീറോ മലബാർ സഭയിൽ ആരംഭിച്ച സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (SMYM) ഡബ്ലിനിലെ 10 കുർബാന സെൻ്ററുകളിലും സജീവമായി പ്രവർത്തിച്ചുവരുന്നു. അടുത്ത രണ്ടുവർഷത്തേയ്ക്ക് സംഘടനയെ നയിക്കാൻ യൂണിറ്റ് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, ആനിമേറ്റർമാരും ഈ സെനറ്റിൽ പങ്കെടുക്കും.

`SMYM LEAD 3 – സെനറ്റിൽ അടുത്ത രണ്ടുവർഷത്തേയ്ക്കുള്ള ഡബ്ലിൻ SMYM ഭാരവാഹികളെ തിരഞ്ഞെടുക്കും. യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ യുവജനവർഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2021 വർഷത്തിൽ വിശ്വാസ ജീവിതത്തിലതിഷ്ഠിതമായ നേതൃത്വപാടവവും ദിശാബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുവാൻ വിവിധതരത്തിലുള്ള കർമ്മ പരിപാടികളാണു SMYM രൂപകല്പ്പന ചെയ്യുന്നത്. ഓരോ കുർബാന സെൻ്റെറിലേയും SMYM യൂണിറ്റ് പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള പ്രവർത്തങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യുവജനങ്ങളെ നയിക്കുവാൻ നിയുക്തരായ ആനിമേറ്റർന്മാരെ ഒരുക്കുവാൻ COMPANION എന്ന പേരിൽ പ്രത്യേക പരിശീലന ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ യുവ ജനങ്ങൾ വിശ്വാസ മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കും ചോദ്യങ്ങൾക്കും പരിഹാരമായി FAITH HUB ഫെബ്രുവരി 27 മുതൽ ആരംഭിക്കുകയാണ്.

കൊവിഡ് മഹാമാരി കാലഘട്ടത്തിലും ഒട്ടേറെ പുതുമയാർന്ന പരിപാടികളുമായി യുവജനങ്ങളെ സജീവമാക്കാൻ ഡബ്ലിൻ SMYM ന് കഴിഞ്ഞതായും വിശ്വാസ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഈ കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം യുവജനങ്ങളെ സമൂഹത്തിൻ്റേയും സഭയുടേയും നേതൃത്വത്തിലേക്കെത്തിക്കാനുതകുന്ന നൂതന കർമ്മ പരിപാടികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും SMYM നേതൃത്വം അറിയിച്ചു.

Biju L.Nadackal
PRO, SMC Dublin