Judge not, that ye be not judged. (Matthew 7:1)

ഡബ്ലിൻ സീറോ മലബാർ സഭയുടെ ത്രിദിന കുടുംബ നവീകരണ ധ്യാനത്തിനു തുടക്കമായി

ഡബ്ലിൻ സീറോ മലബാർ സഭയുടെ ത്രിദിന കുടുംബ നവീകരണ ധ്യാനത്തിനു തുടക്കമായി

ഡബ്ലിൻ സീറോ മലബാർ സഭയുടെ ത്രിദിന കുടുംബ നവീകരണ ധ്യാനം ആരംഭിച്ചു. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ വികാരി ഫാ. ഫ്രാങ്കിനൊപ്പം, നാഷണൽ കൊർഡിനേറ്റർ ഫാ. ക്ലമൻ്റ് , ഫാ. റോയ്, ഫാ. ടോമി, ഫാ. പോൾ, ഫാ. ഷിൻ്റോ, ഫാ. സുനീഷ് എന്നിവരും അത്‌മായ നേതൃത്വവും തിരിതെളിച്ച് ധ്യാനം ഉത്ഘാടനം ചെയ്തു. സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ആമുഖ സന്ദേശം നൽകി. ഫാ. സെബാസ്റ്റ്യൻ നെല്ലൻകുഴിയിൽ ഒ.സി.ഡി നയിച്ച ധ്യാനത്തിൽ ഇരിങ്ങാലക്കുട സ്പിരിച്ചാലിറ്റി സെൻ്റർ ഡയറക്ടർ ഫാ. ജിജി കുന്നേൽ വചനപ്രഘോഷണം നടത്തി.

ജപമലയോടെ ആരംഭിച്ച ധ്യാനത്തിൻ്റെ ആരംഭത്തിൽ സകല മരിച്ചവർക്കും വേണ്ടി ഒപ്പീസ് നടത്തി. വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. കുമ്പസാരത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

നാളെയും മറ്റനാളുമായി ധ്യാനം തുടരും. മതപരമായ ചടങ്ങുകൾക്ക് പങ്കെടുക്കുവാനുള്ള ആളുകളുടെ എണ്ണപരിമിതി നീക്കം ചെയ്തിട്ടുള്ളതിനാൽ രജിസ്റ്റർ ചെയ്യാത്തവർക്കും ധ്യാനത്തിൽ പങ്കെടുക്കാം. നാളെയും മറ്റന്നാളും ധ്യാന കേന്ദ്രത്തിൽ മാത്രമേ സീറോ മലബാർ വിശുദ്ധ കുർബാന ഉണ്ടായിരിക്കുകയുള്ളു.