Be not deceived; God is not mocked: for whatsoever a man soweth, that shall he also reap. (Galatians 6:7)

അയർലണ്ട് സീറോ മലബാർ സഭയുടെ അടുത്ത വിവാഹ ഒരുക്ക സെമിനാർ നവംബർ 8 നു ആരംഭിക്കും

അയർലണ്ട് സീറോ മലബാർ സഭയുടെ അടുത്ത വിവാഹ ഒരുക്ക സെമിനാർ നവംബർ 8 നു ആരംഭിക്കും

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നവംബർ 8,9,10 തീയതികളിൽ നടത്തുന്ന നോൺ റസിഡൻഷ്യൽ കോഴ്സിൽ വിവാഹ ഒരുക്ക സെമിനാറുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

നവംബർ 8,9,10 തീയതികളിൽ നടത്തുന്ന നോൺ റസിഡൻഷ്യൽ കോഴ്സിൽ 25 പേർക്കായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.

അയർലണ്ട് സീറോ മലബാർ സഭയുടെ മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് ‘ഒരുക്കം’ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ലിജി ലിജൊ : +3530863034930, ജൂലി റോയ് +353 89 981 5180