രാമപുരം: വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെയും പാറേമ്മാക്കല്‍ ഗോവര്‍ണദോറുടെയും പുണ്യപാദസ്പര്‍ശമേറ്റ രാമപുരത്തിന്റെ മണ്ണില്‍ നടന്ന പ്രേഷിതസംഗമം ചരിത്രമായി. പാലാ രൂപതയില്‍ നിന്നു ദൈവവിളി സ്വീകരിച്ചു നൂറിലേറെ രാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന ആറായിരം സമര്‍പ്പിതരാണു മഹാസംഗമത്തില്‍ ഒത്തുചേര്‍ന്നത്.
മിഷനറിമാരുടെ കൂടിച്ചേരലിന് അനുമോദനമര്‍പ്പിക്കാന്‍ ഭാരതസഭയിലെ മൂന്നു കര്‍ദിനാള്‍മാരും മേജര്‍ ആര്‍ച്ച്ബിഷപ്പുമാരും ഇരുപതോളം മെത്രാന്‍മാരും എത്തി. ഇരുപത്തഞ്ചു സന്യാസസഭകളിലും 40 സന്യാസിനീ സമൂഹങ്ങളി ല്‍ നിന്നുമുള്ള വൈദികരും കന്യാസ്ത്രീകളും സന്യസ്തരും ഒന്നു ചേര്‍ന്ന സംഗമം പാലാ രൂപതയുടെയും സീറോ മലബാര്‍ സഭയുടെയും വിശ്വാസപാരമ്പര്യം വിളിച്ചറിയിക്കുന്നതായി.
സെന്റ് അഗസ്റിന്‍സ് കോളജ് മൈതാനത്തു തയാറാക്കിയ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ നഗറിലേക്ക് ഇന്നലെ രാവിലെതന്നെ മിഷനറിമാരുടെ പ്രവാഹം തുടങ്ങി. രാവിലെ 9.30-നു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തി. ഫാ. ജേക്കബ് മുരിക്കന്‍ സ്വാഗതമാശംസിച്ചു. സിസ്റ്റര്‍ രേഖ ചേന്നാട്ട് പ്രഭാഷണം നട ത്തി.
സമൂഹബലിയില്‍ സീറോ മല ബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ക്രൈസ്തവ പൌരാണികത വിളിച്ചറിയിക്കുന്ന കലാപരിപാടികള്‍ക്കും ഗാനാലാപനത്തിനുംശേഷം നടന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റും മുംബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ അപ്പസ്തോലിക് നുണ്‍ഷ്യോ ഡോ. സാല്‍വ ത്തോറെ പെനാക്കിയോ മിഷന്‍ വര്‍ഷാചരണ സന്ദേശം നല്‍കി.
സിസിബിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ മുഖ്യപ്രഭാഷണവും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണവും നടത്തി.
ആര്‍ച്ച്ബിഷപ് ഡോ. തോമസ് മേനാംപറമ്പില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചരണംകുന്നേല്‍ എന്നിവരും ബിഷപ്പുമാരായ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ സെബാസ്റ്യന്‍ വടക്കേല്‍, മാര്‍ ഗ്രിഗറി കരോട്ടെമ്പ്രയില്‍ എന്നിവരും ധനമന്ത്രി കെ.എം. മാണി, മുന്‍ മേഘാലയ ഗവര്‍ണര്‍ എംഎം ജേക്കബ്, രാമപുരം സെന്റ് അഗസ്റിന്‍സ് ഫൊറാനാ വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ എന്നിവരും പ്രസംഗിച്ചു.
മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതവും വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ചൂരക്കാട്ട് കൃതജ്ഞതയും പറഞ്ഞു. മാര്‍ കുര്യന്‍ വലിയകണ്ടത്തില്‍, മാര്‍ ജോസഫ് കുന്നത്ത്, മാര്‍ സിംഫോറിയന്‍ കീപ്രത്ത്, മാര്‍ പീറ്റര്‍ സെലസ്റിന്‍ ഇളമ്പാശേരി, മന്ത്രി പി. ജെ. ജോസഫ്, ജോസ് കെ. മാണി എംപി, എംഎംഎല്‍മാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍ , ജോസഫ് വാഴയ്ക്കന്‍, വികാരി ജനറാള്‍മാരായ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, പാസ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജേക്കബ് മുരിക്കന്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ, ഫാ. ജയിംസ് അത്തിക്കളം എംഎസ്ടി, റവ.ഡോ. തോമസ് ഐക്കര സിഎംഐ, ഫാ. ജോസഫ് കരികിലാംതടം എംഎസ്ടി, ഫാ. അലക്സാണ്ടര്‍ കോഴിക്കോട്ട്, റവ. ഡോ. ജോസഫ് തടത്തില്‍, ഫാ. കുര്യന്‍ മാതോത്ത്, സിഎംഐ സെന്റ് ജോസഫ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസുകുട്ടി പടിഞ്ഞാറേപ്പീടിക, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗം ഡോ. സിറിയക് തോമസ്, പാസ്ററല്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡോ. എ. ടി. ദേവസ്യ, സിസ്റര്‍ ഫിനിയ സിഎംസി, സിസ്റര്‍ ലൂസിന്‍ മേരി സിഎംസി, സിസ്റര്‍ മരിയ ഫ്രാന്‍സിസ് എഫ്സിസി, സിസ്റര്‍ പൌളിനോസ് എഫ്സിസി, സിസ്റര്‍ ജെസി മരിയ എസ്എബിഎസ്, സിസ്റര്‍ അല്‍ഫോന്‍സാ തോട്ടുങ്കല്‍ എസ്എച്ച്, സിസ്റ്റര്‍ ആഗ്നറ്റ് ഡിഎസ്ടി, സിസ്റ്റര്‍ വിമല എസ്എംഎസ്, സിസ്റ്റര്‍ സാന്റീന എസ്എംസി, സിസ്റ്റര്‍ രേഖ ചേന്നാട്ട്, പഞ്ചായത്ത് പ്രസിഡന്റ് മോളി പീറ്റര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു