അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാഷിച്ചു . ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാക്ഗിയവതി എന്ന് പ്രകീര്‍തിക്കും. (Luke : 1 : 48 )

ബൈബിള്‍ ക്വിസ് 2013


ബൈബിള്‍ ക്വിസ് 2013 ജൂണ്‍ ആദ്യഞായരാഴ്ച (ജൂണ്‍ 2) ദിവ്യബലിക്ക് ശേഷം ലൂക്കന്‍ ഡിവൈന്‍ മേഴ്സി  ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു.
മൂന്ന് വിഭാഗങ്ങളായാണ് ബൈബിള്‍ ക്വിസ് നടതപെടുക. ആറാം ക്ലാസ്സ്‌ വരെയുള്ള (ജൂനിയര്‍ ) വിഭാഗം, ഏഴു മുതല്‍ വേദപാഠം പഠിക്കുന്ന കുട്ടികള്‍ എല്ലാവരും ഉള്‍പെടുന്ന (സീനിയര്‍ ) വിഭാഗം, മാതാപിതാക്കളടക്കം ബാക്കിയെല്ലാവരും ഉള്‍പെടുന്ന ( സൂപ്പര്‍ സീനിയര്‍ ) വിഭാഗം.
മൂന്നു വിഭാഗത്തിനും വ്യത്യസ്തമായ ചോദ്യപേപ്പറുകള്‍ ആയിരിക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലെ പരീക്ഷാര്‍ത് ധി കളുടെ എണ്ണം പ്രധാന അധ്യാപകര്‍ മെയ്‌ 15 നു മുന്‍പായി അറിയിക്കേണ്ടതാണ്. ജൂനിയര്‍, സീനിയര്‍ വിഭാഗത്തിന്  ഇംഗ്ലീഷിലും,  സൂപ്പര്‍ സീനിയര്‍ വിഭാഗത്തിന് മലയാളത്തിലും ആയിരിക്കും ചോദ്യപേപ്പര്‍ .
ഇംഗ്ലീഷ് വിഭാഗത്തിന് NRSV (New  Revised  Standard Version ) യും, മലയാളം വിഭാഗത്തിന് POC പരിഭാഷയും ആയിരിക്കും  അടിസ്ഥാനം. യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നും 40 മാര്‍ക്കിന്‍റെ ചോദ്യങ്ങളും, 10 മാര്‍ക്കിന്‍റെ സഭാപരമായ ചോദ്യങ്ങളും ഉള്‍പെടുന്ന 45 നിമിഷത്തിന്‍റെ ചോദ്യപേപ്പര്‍  ആയിരിക്കും ബൈബിള്‍ ക്വിസ്.