പരിശുദ്ധ അമ്മയോടുള്ള നമ്മുടെ ആദരം പ്രകടിപ്പികുവാനും അമ്മയുടെ മാധ്യസ്ഥം വഴി സഭാ തനയര്‍ നേടിയ നന്മകള്‍ക്ക് അമ്മ വഴി ഈശോക്ക് നന്ദി പറയുവാനും അമ്മയുടെ പ്രത്യക്ഷീകരണ സ്ഥലമായ നോക്ക് മരിയന്‍ ദേവാലയത്തില്‍ ഒന്നിച്ചുകൂടുക എന്നത് നമ്മുടെ ഒരു പാരമ്പര്യമായി മാറിയിരിക്കുകയാണ്. 1879 ആഗസ്റ്റ് 21 വ്യാഴാഴ്ച പരിശുദ്ധ അമ്മയും, വി. യൌസേപ്പ് പിതാവും, സുവിശേഷകനായ വി. യോഹന്നാനും 15 വ്യക്തികള്‍ക്ക് ദര്‍ശനം നല്കി എന്നതാണ് വിശ്വാസം. 1879 ഒക്ടോബർ 8 നു ആര്‍ച് ബിഷപിനാൽ നിയോഗിതമായ കമ്മിറ്റി ഇതിനെ കുറിച്ച് പഠിച്ച് ഈ പ്രത്യക്ഷീകരണം സത്യമാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . 1936ല്‍ നിയോഗിക്കപെട്ട രണ്ടാമത്തെ കമ്മിറ്റി ദര്‍ശനം ലഭിച്ച, ജീവിച്ചിരിക്കുന്നവരായ മേരി ഒ കൊനോര്‍, പാട്രിക് ബൈണ്‍ എന്നിവരെ വീണ്ടും പഠിച്ച് ഈ പ്രത്യക്ഷീകരണത്തിന് അടിവരയിട്ടു. 1979 സെപ്റ്റംബര്‍ 30 ന്, വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമൻ പ്രത്യക്ഷീകരണത്തിന്റെ ദശാബ്ദി ആഘോഷതിന് നോക്ക് മരിയന്‍ ദേവാലയം സന്ദര്‍ശിച് ദിവ്യബലി അര്പിച്ചു.
പ്രവാസി മലയാളികളായ കത്തോലിക്കാ വിശ്വാസികളേവരെയും മെയ് 18ന്(ശനിയാഴ്ച) നോക്ക്മരിയന്‍ ദേവാലയത്തിലേക്കുള്ള തീര്‍ത്ഥയാത്രയിലേക്കും 11 മണിക്ക് അയര്‍ലണ്ട് സിറോ മലബാർ വിശ്വാസസമൂഹം ഒരുമിച്ച് അര്‍പിക്കുന്ന ദിവ്യബലിയിലേക്കും പ്രദക്ഷിണത്തിലേക്കും സ്വാഗതം ചെയ്യുന്നതായി ഫാ. മാത്യു അറക്കപറമ്പില്‍ (ഡബ്ലിന്‍), ഫാ. മനോജ് പൊന്‍കാട്ടില്‍ (ഡബ്ലിന്‍), ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ (കോര്‍ക്ക്), ഫാ.ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ഫാ. ജോസഫ് കറുകയില്‍ (ഡെറി), എന്നിവര്‍ അറിയിച്ചു.