For whosoever shall call upon the name of the Lord shall be saved. (Romans 10:13)

കുടുംബവിശുദ്ധീകരണ ധ്യാനത്തിനും ക്രിസ്റ്റീന്‍ ധ്യാനത്തിനും വേദി ഒരുങ്ങി,രെജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് അവസാനിച്ചു


ഡബ്ലിന്‍ സിറോ മലബാര്‍ സഭ വിശ്വാസ വര്‍ഷ ആചരണത്തിന്റെ ഭാഗമായി വിശ്വാസികള്‍ക്കായി ഒരുക്കുന്ന കുടുംബവിശുദ്ധീകരണ ധ്യാനത്തിന്റെയും ക്രിസ്റ്റീന്‍ ധ്യാനത്തിന്റെയും രെജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് അവസാനിച്ചു.
സെപ്റ്റംബര്‍ 14, 15 തിയ്യതികളിള്‍ ബ്ലാഞ്ചാര്ട്‌സ്‌ടൌണ്‍ പിബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ധ്യാനത്തിനായി വിവിധ കമ്മിറ്റികള്‍ രൂപികരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജൂനിയര്‍ ഇന്‍ഫന്റ്‌സ്, സീനിയര്‍ ഇന്‍ഫന്റ്‌സ്, 1, 2 എന്നി ക്ലാസ്സുകളിലുള്ള കുട്ടികളുടെ വിഭാഗം, 3 മുതല്‍ 6 വരെ ക്ലാസ്സിലുള്ള കുട്ടികള്‍, 7 മുതല്‍ മുതിര്‍ന്ന കുട്ടികള്‍ എല്ലാവരും ഉള്‍പെടുന്ന വിഭാഗം, ദമ്പതികളും വിവാഹത്തിനായി തയ്യാറെടുക്കുന്നവരുമടങ്ങിയ ഒരു വിഭാഗം എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് ധ്യാനാനുബന്ധമായ ക്ലാസുകളും പ്രഭാഷണങ്ങളും ഒരുക്കുന്നത്. ജോസഫ് പുത്തന്‍പുരക്കല്‍ അച്ഛനാണ് ദമ്പതി ധ്യാനം നയിക്കുന്നത്. ദൈവസ്‌നേഹം, യേശു എന്റെ കൂട്ടുകാരന്‍, വിശ്വാസവും ജീവിതവും, പാവവും അനുതാപവും, കൂദാശ അധിഷ്ഠിത ജീവിതം സമഗ്ര ജീവിതം, സാങ്കേതിക വിദ്യയുടെ ഗുണവും ദോഷവും എന്നി വിഷയങ്ങളെ ആസ്പദമാക്കി ഫാ. എമ്മന്‍ ബ്രൂക്ക്, മതാധ്യപകര്‍, ജീസസ് യൂത്ത് എന്നിവരുടെ നേതൃത്വത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് കുട്ടികളുടെ ധ്യാനം നയിക്കപെടുന്നത്. ക്ലാസ്സുകളോടൊപ്പം കളികളും ചിരിയുമായി അരങ്ങു തകര്‍ക്കാന്‍ മ്യൂസിക് മിനിസ്ട്രി, പെയിന്റിംഗ്, സ്‌കിറ്റുകള്‍ എന്നിവയും അണിയറയില്‍ ഒരുങ്ങി വരുന്നതായി സംഘാടകര്‍ അറിയിച്ചു.

ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ www.syromalabar.ie വെബ്‌സൈറ്റില്‍ റിട്രീറ്റ് രജിസ്‌ട്രേഷന്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
രെജിസ്‌റ്റെര്‍ ചെയ്യാത്തവര്‍ക്ക് ഇനിയും രെജിസ്‌റ്റെര്‍ ചെയ്യാനുള്ള സൌകര്യം ഉണ്ട്. താമസ സൌകര്യം ഒരുക്കുന്നതായിരിക്കും ആവശ്യമുള്ളവര്‍ ബ്ലാഞ്ചാര്ട്‌സ്‌ടൌണ്‍ സിറോ മലബാര്‍ കമ്മ്യൂണിറ്റി ഭാരവാഹികളെയോ, സിറോ മലബാര്‍ സഭ ചാപ്ലൈന്‍സിനെയോ ബന്ധപെടേണ്ടതാണ്. ഫ്രീ കാര് പാര്‍ക്കിംഗ് സൌകര്യമുണ്ടായിരിക്കും.
ധ്യനസംബന്ധമായ വിവരങ്ങള്‍ക്ക് www.syromalabar.ie എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ, സിറോ മലബാര്‍ സഭ ചാപ്ലൈന്‍സിനെയോ, ബ്ലാഞ്ചാര്ട്‌സ്‌ടൌണ്‍ കമ്മിറ്റി ഭാരവാഹികളെയോ, സഭായോഗം ഭാരവാഹികളെയോ, ബന്ധപെടാവുന്നതാണ്.

ഫാ. ജോസ് ഭരണികുളങ്ങര 0899741568
ഫാ. മനോജ് പൊന്‍കാട്ടില്‍ 0877099811

Notice

Retreat Notice View/Download