ദൈവകൃപ നിറഞ്ഞവളെ സോസ്തി, കര്‍ത്താവ് നിന്നോട് കൂടെ (Luke :1:28)

ബൈബിള് ക്വിസ് ഞായറാഴ്ച മാര്‍ച്ച് 30ന് ലൂക്കന് ഡിവൈന് മേഴ്‌സി ദേവാലയത്തില് വച്ച് നടത്തപെടുന്നു


ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന ‘ബൈബിള് ക്വിസ് 2014’ മാര്‍ച്ച് മാസം അഞ്ചാം ഞായറാഴ്ച (മാര്‍ച്ച് 30ന് ) 4 മണിക്കുള്ള ദിവ്യബലി അര്‍പ്പണത്തിന് ശേഷം ലൂക്കന് ഡിവൈന് മേഴ്‌സി ദേവാലയത്തില് വച്ച് നടത്തപെടുന്നു.

മൂന്ന് വിഭാഗങ്ങളായാണ് ബൈബിള് ക്വിസ് നടത്തപെടുക.
1. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര് ) വിഭാഗം
2. ഏഴു മുതല് വേദപാഠം പഠിക്കുന്ന കുട്ടികള് എല്ലാവരും ഉള്‌പെടുന്ന (സീനിയര് ) വിഭാഗം
3. മാതാപിതാക്കളടക്കം ബാക്കിയെല്ലാവരും ഉള്‌പെടുന്ന ( സൂപ്പര് സീനിയര് ) വിഭാഗം.
മൂന്നു വിഭാഗത്തിനും വ്യത്യസ്തമായ ചോദ്യപേപ്പറുകള് ആയിരിക്കും. ബൈബിള് ക്വിസിന് 1 യൂറോ രെജിസ്ട്രഷന്‍ ഫീ ഉണ്ടായിരിക്കും. ജൂനിയര്, സീനിയര് വിഭാഗക്കാര്‍ ഓരോ മാസ് സെന്ററിലെയും മതാധ്യാപകര്‍ വഴി പ്രധാന മതാധ്യാപകനെ രെജിസ്ട്രഷന്‍ ഫീ ഏല്പിച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജൂനിയര്, സീനിയര് വിഭാഗത്തിലെ പരീക്ഷാര്‍ത്ഥികളുടെ പേരുവിവരവും രെജിസ്ട്രഷന്‍ ഫീയും പ്രധാന അധ്യാപകര് മാര്‍ച്ച് 15 നു മുന്പായി ഏല്പിക്കേണ്ടതാണ്. സൂപ്പര് സീനിയര് വിഭാഗക്കാര്‍ മാര്‍ച്ച് 15 നകം www.syromalabar.ie യില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സൂപ്പര് സീനിയര് വിഭാഗക്കാര്‍ ഓണ്‌ലൈന്‍ രെജിസ്ട്രഷന്‍ ചെയ്ത് പരീക്ഷ ഹാളില്‍ രെജിസ്ട്രഷന്‍ ഫീ ഏല്‍പ്പിക്കേണ്ടതാണ്. ജൂനിയര്, സീനിയര് വിഭാഗത്തിന് ഇംഗ്ലീഷിലും, സൂപ്പര് സീനിയര് വിഭാഗത്തിന് മലയാളത്തിലോ, ഇംഗ്ലീഷിലോ ഉള്ള ചോദ്യ പേപ്പര്‍ രെജിസ്ട്രഷന്‍ സമയത്ത് തിരഞ്ഞ് എടുക്കാവുന്നതാണ്.

ഇംഗ്ലീഷ് വിഭാഗത്തിന് NRSV BIBLE (New  Revised  Standard Version )  യും, മലയാളം വിഭാഗത്തിന് POC BIBLE  പരിഭാഷയും ആയിരിക്കും അടിസ്ഥാനം. ലൂക്കായുടെ സുവിശേഷത്തില് നിന്നും 45 മാര്ക്കിന്റെ ചോദ്യങ്ങളും, 5 മാര്ക്കിന്റെ സഭാപരമായ ചോദ്യങ്ങളും ഉള്‌പെടുന്ന 50 മാര്‍ക്കിന്റെ 1 മണിക്കൂര്‍ ചോദ്യപേപ്പര് ആയിരിക്കും ബൈബിള് ക്വിസ്.