Come unto me, all ye that labor and are heavy laden, and I will give you rest. (Matthew 11:28)

സീറോ മലബാര്‍ സഭാഗാന രചനാമത്സരത്തിനു എന്‍ട്രികള്‍ ക്ഷണിച്ചു


കൊച്ചി: സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) സംഘടിപ്പിക്കുന്ന സഭാഗാന രചനാമത്സരത്തിലേക്കു എന്‍ട്രികള്‍ ക്ഷണിച്ചു. മാര്‍ തോമാശ്ലീഹായുടെ ക്രിസ്ത്വാനുഭവം ഉള്‍ക്കൊ് സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കു ഒരുമിച്ചാലപിക്കുവാനുതകുന്ന ഒരു സഭാഗാനം ലക്ഷ്യമിട്ടാണു മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

ഈശോമിശിഹായാല്‍ അയയ്ക്കപ്പെട്ട മാര്‍ തോമാശ്ലീഹായുടെ സുവിശേഷപ്രവര്‍ത്തനത്താല്‍ രൂപീകൃതമായ സഭാസമൂഹത്തിന്റെ ചരിത്രം, പൈതൃകം, തനിമ, ആരാധനാക്രമം, ശിക്ഷണം, ആധ്യാത്മികത, പ്രേഷിതചൈതന്യം, വിശ്വാസ ജീവിതം, സഭയുടെ വളര്‍ച്ചയും ഭാവിയും എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവണം ഗാനം. ലളിതസുന്ദരവും, താളാത്മകവും, ഒരുമിച്ച് ആലപിക്കാന്‍ സാധിക്കുന്ന രീതിയിലും ആയിരിക്കണം രചന. നാലു വരികള്‍ വീതമുള്ള നാലു സ്റ്റാന്‍സകളായാണു (ആകെ 16 വരി) ഗാനം തയാറാക്കേത്. സീറോ മലബാര്‍ സഭാംഗങ്ങളായ ഏവര്‍ക്കും പ്രായഭേദമന്യേ മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന് ലഭിക്കുന്ന രചനകളുടെ പൂര്‍ണമായ അവകാശം സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിനായിരിക്കും. എല്‍ആര്‍സിയുടെ ഫലപ്രഖ്യാപനം അന്തിമമായിരിക്കും.

ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന സഭാഗാന രചനയ്ക്ക് 10,001 (പതിനായിരത്തിയൊന്ന്) രൂപ പുരസ്‌കാരമായി ലഭിക്കും. 2 മുതല്‍ അഞ്ചു വരെ സ്ഥാനം ലഭിക്കുന്നവര്‍ക്കു പ്രോത്സാഹന
സമ്മാനവും പ്രശസ്തി പത്രവും നല്കും. ഗാനരചനകള്‍ 2014 ഏപ്രില്‍ 1-നകം റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ, എല്‍ആര്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍, മൗ് സെന്റ് തോമസ്, കാക്കനാട് പി.ഒ., P B നമ്പര്‍, 3110, കൊച്ചി- 682030 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0484-2425727, ഇമെയില്‍: lrcsyromalabar@gmail.com

എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സിനഡ് പ്രതിനിധി മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. ജോസഫ് പാലക്കീല്‍, റവ. ഡോ. പോളി മണിയാട്ട്, റവ. സിസ്റ്റര്‍ മെറീന എസ്. ഡി എന്നിവരാണ് സഭാഗാന മത്സരത്തിനു നേതൃത്വം നല്കുന്നത്.

Entries are invited for the competition of writing Lyrics for the Syro-Malabar Church Anthem

Mount St Thomas, Kochi: The Liturgical Research Centre of the Syro-Malabar Church invites entries for the competition of writing lyrics with a view to having an Anthem for the Syro-Malabar Church. The purpose of this contest is to formulate a hymn for the Syro-Malabar Church like the Papal Anthem which can then be sung on ordinary and solemn occasions when the faithful of the Syro-Malabar Church come together.
It is envisaged that the Anthem should contain the Christ experience of St. Thomas the Apostle and refer to the origin of the Syro-Malabar Church formed through the evangelization of St. Thomas, its heritage, identity, liturgy, discipline and spirituality. It must also contain elements like the growth of the Church as a sui juris (autonomous) Church and the fervent missionary spirit of the Syro-Malabar Church in sending missionaries abroad, even to distant countries. The vitality and dynamic nature of living the Faith must also be reflected.
The Anthem shall be composed of 16 lines consisting of four stanzas of four lines each. It shall be written in a simple rhythmic style that will help everyone to chant it together.
All members of the Syro-Malabar Church, priests, sisters and laity, can participate in this competition of writing lyrics for the Anthem. A jury appointed by the Liturgical Research Centre will select the best lyric sent in by the participants and the first prize will be awarded with a sum of 10001-. The first five winners will also be awarded certificates of honour on behalf of the Synod of Bishops. The judgment of the Liturgical Research Centre will be final and it will also own the sole right of the lyrics sent for the competition. The last date for sending the lyrics for the Anthem is 1st April 2014. The lyrics should be sent to the following address: Rev. Dr. Peter Kannampuzha, LRC Executive Director, Mount St. Thomas, P.B. No: 3110, Kakkanad P.O., Kochi-682 030, Kerala, India, Phone no: 0484-2425727, Email – lrcsyromalabar@gmail.com.

മാര്‍ പോളി കണ്ണൂക്കാടന്‍
ചെയര്‍മാന്‍
ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍

ഡോ. പീറ്റര്‍ കണ്ണമ്പുഴ
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍