നമ്മുടെ പിതാക്കന്മ്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതി കളോടും എന്നേക്കുമായി ചെയിത വാഗ്ദാനം അനുസരിച്ച് തന്നെ.(Luke :1 :55 )

നവംബര്‍ 2ന് തിരുബാലസഖ്യം ഉത്ഘാടനവും ദിവ്യബലിയും ഓട്ട്‌ലാന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍, ഡബ്ലിന്‍ സീറോ മലബാര്‍ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍

നവംബര്‍ 2ന് തിരുബാലസഖ്യം ഉത്ഘാടനവും ദിവ്യബലിയും ഓട്ട്‌ലാന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍, ഡബ്ലിന്‍ സീറോ മലബാര്‍ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ നവംബര്‍ 2ന് തിരുബാലസഖ്യം ഉത്ഘാടനവും ദിവ്യബലിയും ഓട്ട്‌ലാന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ നവംബര്‍ 2 ന് കുട്ടികള്‍ക്കായുള്ള തിരുബാലസഖ്യം (Holy Childhood)  ഭക്ത സംഘടനയുടെ ഉത്ഘാടനവും ദിവ്യബലിയര്‍പ്പണവും ഉണ്ടായിരിക്കും. ആദ്യകുര്‍ബാന സ്വീകരിച്ച കുഞ്ഞുങ്ങള്‍ മുതല്‍ സ്‌തൈര്യലേപനത്തിന് ഒരുങ്ങുന്ന കുട്ടികള്‍ വരെയായിരിക്കും (3 മുതല്‍ 6 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍) ഇതില്‍ ഉള്‍പെടുന്നത്. സ്‌തൈര്യലേപനം സ്വീകരിച്ച കുട്ടികള്‍ മുതല്‍ ടീനേജേഴ്‌സ് ഉള്‍പെടുന്ന ക്രിസ്ത്യന്‍ ലൈഫ് കമ്മ്യൂണിറ്റി (CLC ) അടുത്ത മാസം നിലവില്‍ വരുന്നത് ആയിരിക്കും.

നവംബര്‍ ആദ്യഞായര്‍ മുതല്‍ എല്ലാ ആദ്യഞായറാഴ്ച്ചകളിലും മതബോധന ക്ലാസ്സിലെ കുട്ടികള്‍ക്കായി രാവിലെ 10 മുതല്‍ സെമിനാറും, കുട്ടികള്‍ക്ക് മലയാളഭാഷ ബോധനവും അതിനെ തുടര്‍ന്ന് 12 മണിക്ക് ദിവ്യബലിയും ഉണ്ടായിരിക്കും. ആദ്യഞായറാഴ്ചകളിലെ മതബോധന ക്ലാസ്സുകളും ദിവ്യബലിയും ഓട്ട്‌ലാന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ള മൂന്നാം ഞായറാഴ്ചകളിലെ മതബോധന ക്ലാസ്സുകളും ദിവ്യബലിയും 4 മണിക്ക് കാരിത്താസ് ചാപ്പലില്‍ പതിവുപോലെ നടത്തപെടും.
നവംബര്‍ 2 ന് രാവിലെ 10 മുതല്‍ 11.30 വരെ നടത്തപെടുന്ന സെമിനാറിലേക്ക് വേദപഠനം നടത്തുന്ന എല്ലാ കുട്ടികളെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു. 11.30 ന് നടത്തപെടുന്ന തിരുബാലസഖ്യം ഭക്ത സംഘടനയുടെ ഉത്ഘാടനത്തിലേക്കും 12.00 ന് അര്‍പ്പിക്കപെടുന്ന ദിവ്യബലിയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നു.