Trust not in oppression, and become not vain in robbery: if riches increase, set not your heart upon them. (Psalm 62:10)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബസംഗമം 2015 ജൂണ്‍ 27 ശനിയാഴ്ച്ച

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബസംഗമം 2015 ജൂണ്‍ 27 ശനിയാഴ്ച്ച

ഡബ്ലിൻ സീറോ മലബാർ കുടുംബസംഗമം 2015

ഡബ്ലിന്: നഗര ജീവിതത്തിന്റെ തിരക്കില് നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകള്ക്കവസരമൊരുക്കി ഡബ്ലിന് സീറോ മലബാര് സമൂഹത്തിലെ എല്ലാ ഇടവകകളില് നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള് പങ്കെടുക്കുന്ന കുടുംബ സംഗമം ലൂക്കനില് നടത്തപ്പെടും.ജൂണ് 27 ശനിയാഴ്ച്ച രാവിലെ 9 മണി മുതല് ലൂക്കന് വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.

കുടുംബസുഹൃത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും ,നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില് വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള് മുതിര്‍ന്നവര്‍ക്കും ,കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.

മെമ്മറി ടെസ്റ്റ് ,100 മീറ്റർ ഓട്ടം,50 മീറ്റർ ഓട്ടം. ചിത്രരചന ,പെയിന്റിംഗ്,ബലൂണ് പൊട്ടിയ്ക്കല്,പെനാലിറ്റി ഷൂട്ട് ഔട്ട്,ഫുട്ബോൾ മത്സരം, ലെമണ് സ്പൂണ്‍റേസ് ,കസേരകളി,വടംവലി എന്നിവ പരിപാടികളുടെ മാറ്റ് കൂട്ടും.

ബൗൻസിങ്ങ് കാസിൽ,ഫേസ് പെയിന്റിംഗ്, സഭായുവജനങ്ങളുടെയും ജീസസ് യൂത്ത് അയർലണ്ടിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ,വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ ,എന്നിവ കുടുംബസംഗമവേദിയെ വർണ്ണാഭമാക്കും. പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും..

ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ.ആൻറണി ചീരംവേലി എന്നിവരുടെ നേതൃത്വത്തിൽ തോമസ് കെ ജോസഫ് (കോ ഓർഡിനേറ്റർ- 0879865040 ),മാർട്ടിൻ സ്കറിയ പുലിക്കുന്നേൽ (0863151380)ജോബി ജോണ്(0863725536)ജോമോൻ ജേക്കബ്(0863862369)ബിനു ജോസ്(0877413439)സിന്ധു അഗസ്റ്റ്യൻ(0834156148)എന്നിവരടങ്ങുന്ന കമ്മിറ്റി കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

സഭാ൦ഗങ്ങളേവർക്കും കുടുംബസംഗമത്തിലേക്ക് സ്വാഗതം

വിശദ വിവരങ്ങള്‍ക്ക് :
ഫാ.ജോസ് ഭരണിക്കുളങ്ങര:(089 974 1568)

ഫാ.ആൻറണി ചീരംവേലി (0894538926)

വാർത്ത :കിസാൻ തോമസ് (പി ആർ ഓ )
Syro Malabar Dublin Family Meet 2015

********************************************************************************
ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് കുടുംബസംഗമം ജൂണ്‍ 27(ശനിയാഴ്ച്ച)ലൂക്കനില്‍ വെച്ച് നടത്തപ്പെടും.രാവിലെ 9 മണി മുതല്‍ 5 മണി വരെ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് പരിപാടികള്‍ നടത്തപ്പെടുക.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിനോദകായിക കലാമത്സരങ്ങള്‍ കുടുംബസംഗമത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള 9 മാസ് സെന്ററുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വേണ്ടി ഒരുക്കുന്ന കുടുംബസംഗമം കഴിഞ്ഞ വര്‍ഷം നടത്തിയ അതേ വേദിയില്‍ തന്നെയാണ് ഈ വര്‍ഷവും നടത്തപ്പെടുന്നത്.

കുടുംബ സംഗമത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന് സീറോ മലബാര്‍ സഭാസമിതി ചെയര്‍പേഴ്‌സണ്‍ ഫാ. ജോസ് ഭരണികുളങ്ങര,പ്രോഗ്രാം കോ ഓര്‍ഡീനേറ്റര്‍ തോമസ് ജോസഫ് എന്നിവര്‍ അറിയിച്ചു.സഭാ സമിതിയംഗങ്ങളുടെ നേതൃത്വത്തിലുള്ള കമ്മറ്റി കുടുംബ സംഗമത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു